ആർ.എച്ച്.എഫിന്റെ കീഴിൽ റമദാൻ സഹായങ്ങൾ വിതരണം ചെയ്യാൻ നിർദേശം നൽകി ഹമദ് രാജാവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സ്പോൺസർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും റമദാൻ സഹായങ്ങൾ വിതരണം ചെയ്യാൻ നിർദേശം നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിശുദ്ധമാസമായ റമദാനിൽ അർഹരായ കുടുംബങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവശ്യ സാധനങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് നിർദേശം.
ആർ.എച്ച്.എഫിനുള്ള തുടർച്ചയായ പിന്തുണക്കും അവർക്കു നൽകുന്ന പരിചരണത്തിനും ഹമദ് രാജാവിന് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

