ഹമദ് രാജാവ് റഷ്യന്‍ സംഘത്തെ സ്വീകരിച്ചു 

07:36 AM
16/09/2019
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ റഷ്യന്‍ പാര്‍ലമെൻറ്​ സംഘത്തെ സ്വീകരിച്ച​പ്പോൾ

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ റഷ്യന്‍ പാര്‍ലമ​െൻറ്​ സംഘത്തെ സ്വീകരിച്ചു ചര്‍ച്ച നടത്തി. യഫ്​ഗീനി പ്രിമാകോവി​​െൻറ നേതൃത്വത്തില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന സംഘത്തിനാണ് കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ ഹമദ് രാജാവ് സ്വീകരണം നല്‍കിയത്. റഷ്യന്‍ പ്രസിഡൻറ്​ വ്ലാദ്മിര്‍ പുടി​​െൻറ അഭിവാദ്യങ്ങള്‍ സംഘം ഹമദ് രാജാവിന് കൈമാറുകയും പുരോഗതിയും വികസനവും കൈവരിച്ച് മുന്നോട്ട് പോകാന്‍ ബഹ്റൈന് സാധ്യമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വ്ലാദ്മിര്‍ പുടിനുള്ള ഹമദ് രാജാവി​​െൻറ പ്രത്യഭിവാദ്യം കൈമാറാന്‍ സംഘത്തലവനെ ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്റൈനും റഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു. പാര്‍ലമ​െൻററി മേഖലയില്‍ ബഹ്റൈനുമായി കൂടുതല്‍ സഹകരിക്കുന്നതി​​െൻറ സാധ്യതകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

പാര്‍ലമ​െൻററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് സഹകരിക്കാന്‍ സന്നദ്ധമാണെന്ന് സംഘം അറിയിച്ചു. പരസ്പര സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കരുത്താര്‍ജിക്കുന്നതിന് ഇടയാക്കുമെന്ന് ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. അന്താരാഷ​്​ട്ര തലത്തില്‍ സ്വന്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ റഷ്യയുമായി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ബഹ്റൈന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്​ചയില്‍ പാര്‍ലമ​െൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ സന്നിഹിതയായിരുന്നു. 

Loading...
COMMENTS