ജി.സി.സി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്
text_fieldsജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയുമായി ഹമദ് രാജാവ് കൂടിക്കാഴ്ചക്കിടെ
മനാമ: ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയുമായി സഫ്രിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. മേഖലയിലെ സംഘർഷഭരിതമായ സമയങ്ങളിൽ ജി.സി.സി രാജ്യങ്ങൾക്കിടയിലുണ്ടായ ഐക്യദാർഢ്യത്തെ ഹമദ് രാജാവ് പ്രശംസിച്ചു.
കൂടാതെ, എല്ലാവർക്കും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള സംഘത്തിന്റെ നിരന്തര ശ്രമങ്ങളെയും രാജാവ് വ്യക്തമാക്കി. ഗൾഫ് സഹകരണം വർധിപ്പിക്കുന്നതിനും കൂടുതൽ ഏകോപനം, സംയോജനം എന്നിവ നേടുന്നതിനും അംഗരാജ്യങ്ങളിലെ ജനങ്ങളുടെ വികസനത്തിനും സമൃദ്ധിക്കുമുള്ള അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ജനറൽ സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങളുടെയും നിലവിലുള്ള ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു.
പ്രാദേശികമായും അന്തർദേശീയമായും ജി.സി.സി കമ്മിറ്റിയുടെ സുപ്രധാനമായ സ്ഥാനത്തെയും മേഖലയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ തുടക്കം മുതൽ നേടിയ സമഗ്രമായ നേട്ടങ്ങളിലും അദ്ദേഹം പ്രശംസ തുടർന്നു. കൂടിക്കാഴ്ചയിൽ ഗൾഫ് സംബന്ധിയായ വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. സ്വീകരണത്തിനും പ്രശംസകൾക്കും അൽ ബുദൈവി ഹമദ് രാജാവിനോടുള്ള നന്ദി രേഖപ്പെടുത്തി. സംയുക്ത ഗൾഫ് പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും, അതിന്റെ നേട്ടങ്ങൾ വർധിപ്പിക്കുന്നതിനും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അംഗരാജ്യങ്ങൾക്കിടയിൽ ഐക്യം വർധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾക്കും ശ്രമങ്ങൾക്കും നിരന്തരമായ പ്രതിബദ്ധതക്കും സെക്രട്ടറി അഭിനന്ദനവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

