മരുപ്രദേശങ്ങളിൽ സന്ദർശനം നടത്തി ഹമദ് രാജാവ്
text_fieldsഹമദ് രാജാവ് വൃക്ഷച്ചുവട്ടിൽ
മനാമ: ദക്ഷിണ ഗവർണറേറ്റിലെ മരുപ്രദേശങ്ങളിൽ സന്ദർശനം നടത്തി ഹമദ് രാജാവ്. പ്രദേശത്ത് പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കാനുള്ള സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റിന്റെ (എസ്.സി.ഇ) ശ്രമങ്ങൾ സംബന്ധിച്ച് അദ്ദേഹത്തോട് വിശദീകരിക്കപ്പെട്ടു.
മരുപ്രദേശങ്ങളിലെ ആവാസ വ്യവസ്ഥക്ക് അനുകൂലമായ ബാവോബാവ് മരം അദ്ദേഹം നിരീക്ഷിച്ചു. ഹമദ് രാജാവിന്റെ നിർദേശപ്രകാരമാണ് ഈ മരം ബഹ്റൈനിൽ നട്ടത്. വന്യജീവികളെയും അവയുടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യം ബാവോബാവ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.
പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകണമെന്ന് രാജാവ് നിർദേശിച്ചു. അവധിക്കാല വിശ്രമത്തിന് അനുയോജ്യമായ പ്രദേശങ്ങൾ എന്ന നിലയിൽ പ്രകൃതി രമണീയമാക്കാനും അദ്ദേഹം നിർദേശിച്ചു.
ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ബാവോ ബാവ് മരങ്ങൾ ദീർഘകാലം ആയുസ്സുള്ളവയാണ്. 3000 വർഷങ്ങൾ ഇവ നിലനിൽക്കുമെന്നാണ് കരുതപ്പെടുന്നത്. ജലം സംഭരിച്ചുവെക്കുമെന്നതിനാൽ ജീവജാലങ്ങൾക് ഈ മരങ്ങൾ സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

