സൈനിക ഓഫിസ് മേധാവിയുടെ മയ്യിത്ത് നമസ്കാരത്തിൽ ഹമദ് രാജാവ് പങ്കെടുത്തു
text_fieldsശൈഖ് അബ്ദുല്ല ബിൻ സൽമാൻ ബിൻ ഖാലിദ് ആൽ ഖലീഫയുടെ മയ്യിത്ത് നമസ്കാരത്തിൽ ഹമദ് രാജാവ് പങ്കെടുക്കുന്നു
മനാമ: രാജാവിന്റെ സൈനിക ഓഫിസ് മേധാവി ശൈഖ് അബ്ദുല്ല ബിൻ സൽമാൻ ബിൻ ഖാലിദ് ആൽ ഖലീഫയുടെ മയ്യിത്ത് നമസ്കാരത്തിൽ ഹമദ് രാജാവ് പങ്കെടുത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കുടുംബാംഗങ്ങളെ ഹമദ് രാജാവ് അനുശോചനമറിയിച്ചു. അദ്ദേഹം വഹിച്ച സ്ഥാനങ്ങളിലൂടെയും ചുമതലകളിലൂടെയും രാഷ്ട്രത്തെ സേവിക്കുന്നതിൽ ശൈഖ് അബ്ദുല്ല ബിൻ സൽമാൻ കാണിച്ച പരിശ്രമങ്ങളെയും സംഭാവനകളെയും ഹമദ് രാജാവ് പ്രശംസിച്ചു. ശൈഖ് അബ്ദുല്ല ബിൻ സൽമാൻ ബിൻ ഖാലിദ് ആൽ ഖലീഫയുടെ കുടുംബാംഗങ്ങൾ രാജാവിനെ നന്ദി അറിയിച്ചു.

