Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജനങ്ങളുടെ...

ജനങ്ങളുടെ ആവശ്യങ്ങൾക്ക്​ കൂടുതൽ പരിഗണന നൽകണം –ഹമദ്​ രാജാവ്​

text_fields
bookmark_border
ജനങ്ങളുടെ ആവശ്യങ്ങൾക്ക്​ കൂടുതൽ  പരിഗണന നൽകണം –ഹമദ്​ രാജാവ്​
cancel
camera_alt??????? ????? ??? ??? ?? ???? ????? ?????? ??????? ???? ??? ????????? ?????? ????????????????
മനാമ: സുസ്​ഥിര നഗര വികസനത്തിനും രാജ്യത്തി​​െൻറ പൊതുവികസനത്തിനുമായി പൊതുമരാമത്ത്​, മുനിസിപ്പാലിറ്റികാര്യ നഗരാസൂത്രണ മന്ത്രാലയം സ്വീകരിച്ചുവരുന്ന നടപടികൾ പ്രശംസനീയമാണെന്ന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. സാഖിർ പാലസിൽ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫിനെയും മുതിർന്ന മന്ത്രാലയ ഉദ്യോഗസ്​ഥരെയും സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു രാജാവ്​. രാജ്യത്തി​​െൻറ സമ്പദ്​വ്യവസ്​ഥക്ക്​ കരുത്തുപകരുന്ന നടപടികളാണ്​ പൊതുമരാമത്ത്​ മന്ത്രാലയം നടപ്പാക്കിയിട്ടുള്ളത്​.മുനിസിപ്പൽ ആസൂത്രണ രംഗത്ത്​ ബഹ്​റൈന്​ സുദീർഘമായ ചരിത്രമുണ്ട്​. മനാമ മുനിസിപ്പാലിറ്റി രൂപവത്​കരിച്ച്​ 100 വർഷമാകുകയാണ്​. മേഖലയിൽ തന്നെ ആദ്യമായി മുനിസിപ്പൽ നിയമങ്ങൾ വന്ന സ്​ഥലമാണ്​ മനാമ. വികസനരംഗത്ത്​ മുന്നേറുന്നതി​​െൻറ ഭാഗമായി ജനങ്ങളുടെ ആവശ്യങ്ങൾക്ക്​ കൂടുതൽ പരിഗണന നൽകണം. നിക്ഷേപ, വ്യവസായ വികസന കാര്യങ്ങൾ മുന്നിൽ കണ്ട്​ ആവശ്യമായ അടിസ്​ഥാന സൗകര്യ വികസനം ആസൂത്രണം ചെയ്യണം. രാജ്യത്തി​​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള വികസന ആവശ്യങ്ങൾ പരിഗണിക്കണം. കാർഷിക വികസനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, പരിസ്​ഥിതി സംരക്ഷണം എന്നീ കാര്യങ്ങൾ അവഗണിക്കാതുള്ള സാമ്പത്തിക, നഗര വികസനമാണ്​ നടപ്പാക്കേണ്ടത്​. വിവിധ പദ്ധതികൾ നടപ്പാക്കാൻ മുനിസിപ്പൽ കൗൺസിലുകളും അതി​​െൻറ അധ്യക്ഷൻമാരും അംഗങ്ങളും മാതൃകാപരമായ നടപടികളാണ്​ സ്വീകരിച്ചുവരുന്നത്​. ബഹ്​റൈനിൽ മുനിസിപ്പൽ സേവനങ്ങൾ തുടങ്ങിയതി​​െൻറ 100ാം വാർഷികാഘോഷങ്ങൾക്കായി പ്രത്യേക പരിപാടി നടത്തേണ്ടതുണ്ടെന്നും ഹമദ്​ രാജാവ്​ പറഞ്ഞു.
    മന്ത്രാലയത്തി​​െൻറ പ്രവർത്തനങ്ങൾക്ക്​ ഹമദ്​ രാജാവ്​ നൽകി വരുന്ന പിന്തുണക്ക്​ മന്ത്രി നന്ദി രേഖപ്പെടുത്തി. രാജ്യത്തി​​െൻറ വിവിധ മേഖലകളിൽ നിർണായകമായ റോഡുകളുടെയും പാലങ്ങളുടെയും ടണലുകളുടെയും വികസനം പൂർത്തീകരിച്ചുവരികയാണ്​. 
ഇതി​​െൻറ ഭാഗമായി ഗതാഗത കുരുക്ക്​ കുറക്കാനായിട്ടുണ്ട്​. അടിസ്​ഥാന സൗകര്യ വികസനം വ്യാപാര, ടൂറിസം രംഗത്തും ഉണർച്ചയുണ്ടാക്കും. നഗരവത്​കരണത്തിനും ജനസംഖ്യ വർധനവിനുമിടയിലും രാജ്യത്തെ 95 ശതമാനം പേർക്കും സാനിറ്റേഷൻ സേവനങ്ങൾ ലഭിക്കുന്നുണ്ട്​. ജനങ്ങളുടെ ഉല്ലാസത്തിനായി രാജ്യത്തുടനീളം 200ലധികം പാർക്കുകളും റിക്രിയേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsHamad Kinggetting Preference for needs of people
News Summary - Hamad King getting Preference for needs of people
Next Story