ഔദ്യോഗിക ചുമതലയേറ്റ കുവൈത്ത് അമീറിന് ഹമദ് രാജാവ് അഭിവാദ്യങ്ങൾ നേർന്നു
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
മനാമ: കഴിഞ്ഞ ദിവസം ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ അറിയിച്ചു.
കുവൈത്തിനെ കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ പുതിയ അമീറിന് സാധ്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പുതിയ കുവൈത്ത് അമീറിന് ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം കുവൈത്ത് പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ അബ്ദുൽ അസീസ് അസ്സഅ്ദൂന് ആശംസകൾ അറിയിച്ചു. രാജ്യത്തെ കൂടുതൽ കരുത്തോടെ നയിക്കാൻ പുതിയ അമീറിന് സാധിക്കട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

