ട്രംപിന് ആശംസ നേർന്ന് ഹമദ് രാജാവും കിരീടാവകാശിയും
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ
ബിൻ ഹമദ് ആൽ ഖലീഫ
മനാമ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന് ആശംസ നേർന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും.
യു.എസിനെ കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും അതിൽ വിജയിക്കാൻ സാധിക്കട്ടെയെന്നും ഹമദ് രാജാവ് ആശംസയിലൂടെ അറിയിച്ചു. ബഹ്റൈനെയും യു.എസിനെയും ഒന്നിപ്പിക്കുന്ന ദീർഘകാലവും ചരിത്രപരവുമായ ബന്ധങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ദൃഢബന്ധത്തെയും പരസ്പര ബഹുമാനത്തെയും സൗഹൃദത്തെയും അദ്ദേഹം സൂചിപ്പിച്ചു.
ഡോണൾഡ് ട്രംപ്
തന്റെ ചുമതലകൾ നിർവഹിക്കുന്നതിലും അമേരിക്കൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിലും ട്രംപിന് വിജയിക്കാനാവട്ടേയെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

