Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്തി​െൻറ...

രാജ്യത്തി​െൻറ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം -ഹമദ് രാജാവ്

text_fields
bookmark_border
രാജ്യത്തി​െൻറ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം -ഹമദ് രാജാവ്
cancel
camera_alt??????? ????? ??? ??? ?? ?????? ??.?.??.? ?????????? ????? ????? ??????? ???????? ???? ???? ????????????????

മനാമ: ബഹ്റൈ​​െൻറ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജാവ് ഹമദ് ബി ന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ പാരമ്പര്യ-സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മായ്​ ബിന്‍ത് മുഹമ ്മദ് ആല്‍ ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ ബഹ്റ ൈന്‍ കലാകാരന്‍ ഖാലിദ് ശൈഖും സന്നിഹിതനായിരുന്നു. മുഹറഖ് പ്രദേശത്തി​​െൻറ നവീകരണത്തിന് ലഭിച്ച ആഗാ ഖാന്‍ പുരസ്കാരം കൂടിക്കാഴ്​ചയിൽ ഹമദ് രാജാവിന് കൈമാറി. റഷ്യയിലെ ഖാസാന്‍ പട്ടണത്തില്‍ നടന്ന ചടങ്ങിലാണ് പ്രിന്‍സ് കരീം ആഗാ ഖാനില്‍ നിന്ന് ​ പുരസ്കാരം ഏറ്റു വാങ്ങിയത്.

ഇത്തരമൊരു നേട്ടത്തില്‍ ബഹ്റൈന് ഏറെ അഭിമാനമുണ്ടെന്നും പാരമ്പര്യ-സാംസ്കാരിക അതോറിറ്റിയിലെ മുഴുവനാളുകള്‍ക്കും ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു. രാജ്യത്തി​​െൻറ പ്രത്യേകമായ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അന്താരാഷ്​ട്ര തലത്തില്‍ അതിന് പ്രചാരം നല്‍കുന്നതിനും അംഗീകാരം നേടുന്നതിനും അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. പാരമ്പര്യം പേറുന്ന പഴയ കെട്ടിടങ്ങളും വീടുകളും അതേ പടി നിലനിര്‍ത്തുന്നതിനും പുനരുദ്ധരിക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ വരും തലമുറയിലേക്ക് രാജ്യത്തി​​െൻറ ഉന്നത പാരമ്പര്യവും സംസ്കാരവും പകര്‍ന്ന് നല്‍കുന്നതിന് കരുത്തേകുന്നതാണെന്നും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹമദ് രാജാവ് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക്​ ശൈഖ മായ്​ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshamad
News Summary - hamad-bahrain-gulf news
Next Story