ബഹ്റൈൻ തീർഥാടകരെ സംരക്ഷിക്കാൻ ഹജ്ജ് മിഷന്റെ സേവനസമിതി സൗദിയിൽ
text_fieldsമനാമ: ഈ വർഷത്തെ ഹജ്ജിന് പുറപ്പെട്ട ബഹ്റൈൻ തീർഥാടകരെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ബഹ്റൈൻ മിഷന്റെ സേവനസമിതി ഇന്നലെ പുണ്യസ്ഥലങ്ങളിലേക്ക് പുറപ്പെട്ടു.
ഒമ്പത് ഡോക്ടർമാർ, ഒമ്പത് നഴ്സുമാർ, ആരോഗ്യ ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെ 30 മെഡിക്കൽ ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിലുള്ളതെന്ന് ബഹ്റൈൻ ഹജ്ജ് മിഷൻ മെഡിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ഇബ്രാഹിം ഉബൈദ് അറിയിച്ചു.
ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദിയുടെ നേതൃത്വത്തിൽ സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതുജനാരോഗ്യ ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

