ബഹ്റൈനി തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഹജ്ജ് മിഷൻ വിലയിരുത്തി
text_fieldsമനാമ: ബഹ്റൈനിൽ നിന്നുള്ള തീർഥാടകർക്ക് വിശുദ്ധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തി.
മിനയിലും അറഫാത്തിലും ഒരുക്കിയ സൗകര്യങ്ങളാണ് ബഹ്റൈൻ ഹജ്ജ് മിഷൻ സംഘം വിലയിരുത്തിയത്.
ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതിയുടെ നിർദേശ പ്രകാരം സൗദിയിലെത്തിയ സംഘം ബഹ്റൈനിൽ നിന്നുമെത്തുന്ന തീർഥാടകർ താമസിക്കുന്നയിടങ്ങളിലെത്തി സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
മെച്ചപ്പെട്ട സേവനങ്ങൾ ബഹ്റൈനിൽ നിന്നുള്ള തീർഥാടകർക്ക് നൽകുന്നതിന് വിവിധ കമ്പനികളുമായി കൂടിക്കാഴ്ചകളും മീറ്റിങ്ങുകളും നടത്തി. ബഹ്റൈൻ ഹജ്ജ് മിഷൻ സെക്രട്ടറി ഖാലിദ് ജാസിം അൽ മാലൂദ്, എൻജിനീയറിങ് പ്ലാനിങ് വിഭാഗം ചെയർമാൻ അബ്ദുല്ല അവദ് എന്നിവരടങ്ങുന്ന സംഘമാണ് സൗദിയിലെത്തിയത്.

