ഹജ്ജ്: നിയമപരമായ മാര്‍ഗങ്ങളിലൂടെ രജിസ്റ്റര്‍ ചെയ്യണം -അതോറിറ്റി
text_fieldsമനാമ: ഹജ്ജ് നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ നിയമപരമായ മാര്‍ഗങ്ങളുപയോഗിച്ച് പേര് രജിസ്റ്റർചെയ്യണമെന്ന് മതകാര്യ വിഭാഗത്തിന് കീഴിലുള്ള ഹജ്ജ്-ഉംറ കാര്യ അതോറിറ്റി അറിയിച്ചു. അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിലൂടെ മാത്രമേ തീര്‍ഥാടനത്തിന് രജിസ്റ്റര്‍ അനുവാദമുള്ളൂ. വ്യാജ ഹജ്ജ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിന് കര്‍ശനമായി വിലക്കേര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സൗദി ഹജ്ജ് കാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങളിലൂടെയാണ് ഹജ്ജ് ഗ്രൂപ്പുകള്‍ പേരുകള്‍ രജിസ്റ്റർ ചെയ്യേണ്ടത്.
ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍െറ അംഗീകാരമില്ലാത്ത ഹജജ് ഗ്രൂപ്പുകളെ കരുതിയിരിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നതിന് ക്വാട്ട നിര്‍ണയിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് വിദേശികളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുള്ളത്. വിദേശികളെ ഹജ്ജിനായി കൊണ്ടുപോകുന്നതിനുള്ള ഹജ്ജ് ഗ്രൂപ്പുകളെ നിര്‍ണയിക്കുകയും അവര്‍ക്ക് എണ്ണം നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിെൻറ അംഗീകാരമില്ലാത്ത ഹജജ് ഗ്രൂപ്പുകളിലുടെ പോകുന്നവര്‍ക്ക് ഹജജ് നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തില്‍ ധാരാളമാളുകള്‍ അതിര്‍ത്തിയിലും ചെക്പോസ്റ്റുകളിലും കുടുങ്ങിയിരുന്നതായും അധികൃതര്‍ ചുണ്ടിക്കാട്ടി. ഹജ്ജുമായി ബന്ധപ്പെട്ട ഏത് പരാതിയും 17812854 എന്ന നമ്പരിലോ hajj@moia.gov.bh എന്ന ഇ-മെയിലിലോ നല്‍കാവുന്നതാണ്. ഹജ്ജുമായി ബന്ധപ്പെട്ട പരാതികള്‍ ഒക്ടോബര്‍ ഒമ്പത് വരെ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
