ഹാദിയ വിമൻസ് അക്കാദമി: എട്ടാമത് എഡിഷൻ പഠനാരംഭം
text_fieldsമനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്മെന്റിന് കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാനസമ്പാദനത്തിന്റെയും ക്രിയാത്മക ജീവിതപാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ എട്ടാമത് എഡിഷന് നവംബർ ആദ്യവാരം തുടക്കമാവും. പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി മുഖദ്ദിമ എന്ന പേരിൽ എട്ട് റീജിയൻ കേന്ദ്രങ്ങളിലായി ഉദ്ഘാടനസംഗമങ്ങൾ നടക്കും.
നിലവിലെ പഠിതാക്കളും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. പഠിതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും മറ്റുമായി വ്യവസ്ഥാപിതമായ റഈസ, അമീറ, ഉമൈറ തുടങ്ങിയ നേതൃത്വവും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ബഹ്റൈനിലെ മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നീ കേന്ദ്രങ്ങളിലായാണ് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഖുർആൻ പഠനം, സംസ്കാരം, ആരോഗ്യം, കൃഷി, സോഫ്റ്റ് സ്കിൽസ്, വ്യക്തിത്വവികസനം എന്നിവ അടങ്ങിയ പരിഷ്കരിച്ച കരിക്കുലം പ്രകാരമാണ് പുതിയ എഡിഷൻ സംവിധാനിച്ചിരിക്കുന്നതെന്നും വിശദവിവരങ്ങൾക്ക് 3373 3691, 3885 9029 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

