സ്ത്രീരോഗവിദഗ്ധ ഡോ. മീന ദാർ അൽ ഷിഫയിൽ ചുമതലയേറ്റു
text_fieldsസ്ത്രീരോഗവിദഗ്ധ ഡോ. മീനക്ക് ദാർ അൽ ഷിഫയിൽ സ്വീകരണം നൽകുന്നു
മനാമ: ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ പ്രശസ്ത സ്ത്രീരോഗ വിദഗ്ധ ഡോ. മീന നവാനി ചുമതലയേറ്റു.സ്ത്രീകളിലും പെൺകുട്ടികളിലുമുള്ള രോഗങ്ങൾക്കും ഗർഭകാല വിദഗ്ധ ചികിത്സ ശിപാർശകൾക്കും ഡോക്ടർ മീനയുടെ സേവനം ലഭ്യമാണ്. ഹൂറ ബ്രാഞ്ചിൽ നടന്ന സ്വീകരണ ചടങ്ങിൽ ബ്രാഞ്ച് മെഡിക്കൽ ഡയറക്ടർ ഡോ. ബഷീർ അഹ്മദ്, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ്, ക്വാളിറ്റി മാനേജർ ഡോ. നിസാർ അഹമ്മദ്, ഡോ. ഫർഹാൻ, പി.ആർ.ഒ റിയാഫ് മേടമ്മൽ, എച്ച്.ആർ അസിസ്റ്റന്റ് ഇഷ മറിയം, ക്ലിനിക് സൂപ്പർവൈസർ ശിബിൽ ഹസൻ, നഴ്സ് ഇൻചാർജ് ആഇശ ജന്ന എന്നിവർ പങ്കെടുത്തു.ഇന്ത്യയിലും ബഹ്റൈനിലുമായി 32 വർഷത്തെ സേവന പരിചയസമ്പത്തുള്ള ഡോക്ടറുടെ ചികിത്സസമയത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

