ഗുരുവായൂരപ്പൻ കോളജ് - ബഹ്റൈൻ അലുമ്നി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsമനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർഥികളുടെ ബഹ്റൈനിലെ കൂട്ടായ്മയുടെ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 26, 2025 ശനിയാഴ്ച അദ്ലിയ ഇന്ത്യൻ ദർബാർ റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥിയും സിനിമാ-ടി വി താരവും ആക്ടിങ് ട്രെയ്നറുമായ വിനോദ് കോവൂർ ഈ വർഷത്തെ ബഹ്റൈൻ അലുമ്നി യൂനിയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി മീഡിയ ആൻഡ് ഇവന്റ്സ് മേധാവിയും കോളജ് പൂർവ വിദ്യാർഥിയുമായ കെ.ആർ. പ്രമോദ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോനുബന്ധിച്ചു അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അലുമ്നി യൂനിയൻ ജനറൽ സെക്രട്ടറി രജിത സുനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പ്രജി. വി. അധ്യക്ഷനായിരുന്നു. സോഷ്യൽ സർവിസ് കൗൺസിലർ അരവിന്ദ് ബാബു നന്ദി രേഖപ്പെടുത്തി.
വാർഷിക ജനറൽ ബോഡി യോഗം, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ യൂനിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. 15 പേരടങ്ങുന്ന യൂനിയൻ 2025 വർഷത്തെ പരിപാടികൾക്ക് നേതൃത്വം നൽകും. ഭാരവാഹികൾ: ചെയർമാൻ - പ്രജി. വി, വൈസ് ചെയർമാൻ - ഐശ്വര്യ ജഗദീഷ്, ജനറൽ സെക്രട്ടറി - രജിത സുനിൽ, ജോയിന്റ് സെക്രട്ടറി - സരിത സജീഷ്, സോഷ്യൽ സർവീസ് കൗൺസിലർ - അരവിന്ദ് ബാബു, മെമ്പർഷിപ് സർവിസ് കൗൺസിലർ - ജിതേഷ് മാമ്പൊയിൽ, ഫൈൻ ആർട്സ് സെക്രട്ടറി - ജിജു പൂളക്കൽ, ജനറൽ ക്യാപ്റ്റൻ - സുനിൽ ലോറൻസ്, മാഗസിൻ എഡിറ്റർ/ റിപ്പോർട്ടർ - സിജേഷ് പി.കെ.
എക്സിക്യൂട്ടിവ് : ചന്ദ്രകുമാർ നായനാർ, പ്രിയേഷ് ഗംഗാധരൻ, ഹിഷാം കെ, ഷാജു കെ നായർ, ജൂന ദീപക്, ബിജു സി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഈ വർഷത്തെ പരിപാടികളുടെ കലണ്ടറിനു ഏകദേശ രൂപമായി. കൂടുതൽ വിവരങ്ങൾക്കും ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ അലുംനി യുടെ ഭാഗമാവാനും +973 3435 3639 / +973 6691 1311 / +973 3928 8974 / +973 3652 4953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

