രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി വീൽ ചെയറുകൾ കൈമാറുന്നു
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് വീൽ ചെയറുകൾ കൂടി സൗജന്യമായി നൽകി. സീഫിലെ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കീഴിലുള്ള റോയൽ ചാരിറ്റി സെന്ററിൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വീൽ ചെയറുകൾ നൽകിയത്.
സെന്ററിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ യൂസഫ് അബ്ദുല്ല യൂസഫ് അൽ യാക്കൂബ് സൊസൈറ്റി ഭാരവാഹികളിൽനിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

