ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പിൽ നിന്ന്
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെംബേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, സഹൃദയ നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ട് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് യഥാർഥ അറേബ്യൻ ശൈത്യരാവ് സമ്മാനിക്കുകയുണ്ടായി.
പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനും അത് വരും തലമുറകൾക്ക് മനസ്സിലാക്കിക്കൊടുക്കാനുമായി ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജ് രാജനും അറിയിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെംബേഴ്സ് നൈറ്റിന് സബ് കമ്മിറ്റി കൺവീനർമാരായ രാജ് കൃഷ്ണൻ, ബിനോ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

