ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം: അത്തപ്പൂക്കളമത്സരം സംഘടിപ്പിച്ചു
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി അത്തപ്പൂക്കള മത്സരം വിജയികൾക്ക് സമ്മാനം നൽകുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. സൊസൈറ്റി ഹാളിൽ നടന്ന മത്സരത്തിൽ ദിവ്യ രഞ്ജിത്ത് ക്യാപ്റ്റനായ ടീം എ ഒന്നാം സമ്മാനം കരസ്ഥമാക്കി. ടീം സി രണ്ടാം സമ്മാനവും ടീം ബി മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകി.കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി സെക്രട്ടറി ബിനുരാജ് സ്വാഗതവും പൂക്കളമത്സരം കൺവീനർ രജീഷ് പട്ടാഴി നന്ദിയും പറഞ്ഞു. ഓണോത്സവം 2023 ജനറൽ കൺവീനർ എ.വി. ബാലകൃഷ്ണൻ നിയന്ത്രിച്ച പരിപാടിയിൽ അൽ ഹീലോ ട്രേഡിങ് കമ്പനി ചെയർമാൻ എ.കെ. ബാബു, അജിത്ത്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

