ഗുരുദേവ സോഷ്യൽ സൊസൈറ്റി ലേഡീസ് വിങ് ഉദ്ഘാടനം
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി അധികൃതരും ലേഡീസ് വിങ് ഭാരവാഹികളും
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ലേഡീസ് വിങ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൊസൈറ്റി അങ്കണത്തിൽ വർണാഭമായ ചടങ്ങ് നടന്നു. മലയാളികൾക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത പിന്നണി ഗായികയും ഭാവഗായികയുമായ ലതിക ടീച്ചർ ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനകർമം നിർവഹിച്ചത്.
ചടങ്ങിൽ ലേഡീസ് വിങ്ങിന്റെ പുതിയ പ്രസിഡന്റ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ധു റോയി, ട്രഷറർ ആശ ശിവകുമാർ, കൾചറൽ സെക്രട്ടറി വിദ്യാ രാജേഷ് എന്നിവർ വിശിഷ്ടാതിഥിയിൽനിന്നും ബാഡ്ജുകൾ സ്വീകരിച്ച് സ്ഥാനം ഏറ്റെടുത്തു.
കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷതവഹിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പോഷക സംഘടനകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം രേഖപ്പെടുത്തി. ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വനിതകൾക്കും കുട്ടികൾക്കുമായി കൂടുതൽ പ്രയോജനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും അറിയിച്ചു. തുടർന്ന് ലേഡീസ് വിങ്ങിന്റെ പുതിയ ഭാരവാഹികളും കോഓഡിനേറ്റർ അജികുമാറും ആശംസകൾ അറിയിച്ചു സംസാരിച്ചു. ലേഡീസ് വിങ് കൾചർ സെക്രട്ടറി വിദ്യാ രാജേഷ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ വിനീത അരുൺ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

