ആഘോഷമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി സമന്വയം 2025
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി, സ്റ്റാർ വിഷൻ ഇവന്റ്സുമായി ചേർന്ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച ‘സമന്വയം 2025’ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി, സ്റ്റാർ വിഷൻ ഇവന്റ്സുമായി ചേർന്ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച ‘സമന്വയം 2025’ വർണാഭമായി. സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ കഴിഞ്ഞവർഷം സൊസൈറ്റി നടത്തിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്നു.സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില് അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ മുഖ്യാതിഥി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായി. ഈ വർഷത്തെ ജി.എസ്.എസ് ബിസിനസ് ഐക്കൺ അവാർഡ് പ്രമുഖ വ്യവസായിയും ബോർഡാൻ കോൺട്രാക്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ഡോ. കെ.എസ്. മേനോന് സമ്മാനിച്ചു. യൂനിഫോം സിറ്റി മാനേജിങ് ഡയറക്ടർ എം.കെ. ഷബീർ ആദരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, സമന്വയം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, രജത ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ എ.വി. ബാലകൃഷ്ണൻ, സൊസൈറ്റി വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.സമന്വയം 2025 ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദി പറഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി നൈറ്റ്, മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ നൈറ്റ്, പ്രശസ്ത ഗായകനും കോമഡി ആർട്ടിസ്റ്റുമായ രാജേഷ് അടിമാലിയുടെ വൺമാൻ ഷോ എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.