ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നഴ്സസ് ഡേ ആഘോഷം ഇന്ന്
text_fieldsമനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ഡേ ആഘോഷം ഇന്ന്. വൈകീട്ട് എട്ടിന് സൊസൈറ്റി അങ്കണത്തിൽ കുമാരനാശാൻ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ബഹ്റൈനിലെ ആതുര സേവനരംഗത്ത് കഴിഞ്ഞ 46 വർഷം സേവനമനുഷ്ഠിച്ച ഡോക്ടർ പി.വി ചെറിയാൻ മുഖ്യാതിഥി ആയിരിക്കും. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി സലിം സന്നിഹിതനായിരിക്കും.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ജി.എസ്.എസ് കുടുംബത്തിലെ 21 നഴ്സുമാരെ ആദരിക്കും. ബഹ്റൈനിൽ യുവാക്കളുടെ ഇടയിൽ പോലും വർധിച്ചുവരുന്ന ഹൃദയാഘാതത്തിന് കാരണവും പ്രതിവിധിയും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.
തുടർന്ന് ബഹറൈൻ കാൻസർ കെയർ ഗ്രൂപ്പുമായി ചേർന്ന് ജനറൽ സെക്രട്ടറി കെ.ടി സലീമിന് ജി.എസ്.എസ് കുടുംബാംഗങ്ങൾ മുടി ദാനം ചെയ്യുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്നും ഏവരെയും ഈ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നതായും ജി.എസ്.എസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനു രാജ് രാജനുമായി (39882437) ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

