ബഹ്റൈൻ ടീമിന് പിന്തുണയുമായി പോയത് 1900 ആരാധകർ
text_fieldsമനാമ: അറേബ്യൻ ഗൾഫ് കപ്പ് ബഹ്റൈൻ-സൗദി അറേബ്യ ഫൈനൽ മത്സരം കാണാൻ ഖത്തറിലേക്ക് പറന്നത് ബഹ്റൈനിലെ 1900 ആരാധകർ. ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറാണ് ബഹ്റൈൻ ആരാധകരെ ഖത്തറിലെത്തിച്ചത്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയ ബഹ്റൈൻ ടീമിന് പ്രോത്സാഹനം നൽകുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
യുവജന-കായിക മന്ത്രാലയവുമായി സഹകരിച്ച് നിരവധി സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് ഗൾഫ് എയർ സർവിസ് നടത്തിയത്. ബഹ്റൈനിലെ കായിക മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ഗൾഫ് എയറിെൻറ സാമൂഹിക ഉത്തരവാദിത്തത്തിെൻറയും രാജാവിെൻറ പ്രത്യേക പ്രതിനിധിയും കായിക, യുവജന സുപ്രീം കൗൺസിൽ പ്രസിഡൻറുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളുടെയും ഭാഗമായാണ് ഇത്തരമൊരു ശ്രമം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

