ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം; ഗൾഫ് പൗരന് ഒരു വർഷം തടവ്
text_fieldsമനാമ: അദ്‌ലിയയിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത 34കാരനായ ഗൾഫ് പൗരന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതി രാജ്യം വിട്ടതിനാൽ അസാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 55 വയസ്സുകാരനായ ബംഗ്ലാദേശ് സ്വദേശിയായ ടാക്സി ഡ്രൈവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
അദ്‌ലിയയിൽ വെച്ച് ഡ്രൈവറുടെ കാറിനടുത്തേക്ക് എത്തിയ പ്രതി, വിൻഡോയിലൂടെ കൈയിട്ട് രണ്ട് മൊബൈൽ ഫോണുകളും 220 ദിനാർ അടങ്ങിയ പേഴ്സും തട്ടിയെടുക്കുകയായിരുന്നു. മോഷ്ടാവിനെ പിന്തുടർന്ന ഡ്രൈവറെ പ്രതി നിലത്തുനിന്നും കല്ലെടുത്ത് തലയ്ക്കടിച്ചു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഡ്രൈവർ രക്തം വാർന്ന് ബോധരഹിതനായി വീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

