വരിചേരുന്നതിനായി +973 3444 3250 എന്ന നമ്പറിൽ ബന്ധപ്പടാം.മനാമ: നാട്ടിലെയും പ്രവാസലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിലേക്കെത്തിക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ ‘ഗൾഫ് മാധ്യമം’ സർക്കുലേഷൻ കാമ്പയിന് തുടക്കമായി.ബഹ്റൈനിലെ മലയാളികളെ മലയാളം വായിപ്പിച്ച കഴിഞ്ഞ 26 മനോഹര വർഷങ്ങൾ പിന്നിടുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ പ്രയാണത്തിന്റെ പുതിയ അധ്യായം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ഉദ്ഘാടനം...
വരിചേരുന്നതിനായി +973 3444 3250 എന്ന നമ്പറിൽ ബന്ധപ്പടാം.
മനാമ: നാട്ടിലെയും പ്രവാസലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിലേക്കെത്തിക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ ‘ഗൾഫ് മാധ്യമം’ സർക്കുലേഷൻ കാമ്പയിന് തുടക്കമായി.ബഹ്റൈനിലെ മലയാളികളെ മലയാളം വായിപ്പിച്ച കഴിഞ്ഞ 26 മനോഹര വർഷങ്ങൾ പിന്നിടുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ പ്രയാണത്തിന്റെ പുതിയ അധ്യായം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ഉദ്ഘാടനം ചെയ്തു.
വായനയുടെ പ്രസക്തിയും പത്രത്തിന്റെ മാധ്യമ ധർമവും വിവരിച്ച ജോസഫ്, കാമ്പയിന് എല്ലാവിധ ആശംസകളും നേർന്നു. ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, കാമ്പയിൻ കൺവീനർ ജാബിർ കെ, ബ്യൂറോ ചീഫ് ഫായിസ് അബൂബക്കർ, ഇന്ത്യൻ ക്ലബ് സെക്രട്ടറി അനിൽകുമാർ രാജൻ പിള്ളൈ, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പത്രം വരിചേരുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. വരിചേരുന്നതിനായി 3444 3250 എന്ന നമ്പറിൽ ബന്ധപ്പടാം.