ഗൾഫ് മാധ്യമം െഎ.പി.എൽ ക്വിസ്: മെഗാ പ്രൈസ് രഞ്ജു ഹരീഷിനും നൗഫൽ അബ്ദുൽ സലാമിനും
text_fieldsരഞ്ജു ഹരീഷ് . നൗഫൽ അബ്ദുൽസലാം
മനാമ: ഗൾഫ് മാധ്യമം ബഹ്റൈൻ സംഘടിപ്പിച്ച െഎ.പി.എൽ ക്വിസിെൻറ മെഗാ പ്രൈസ് രഞ്ജു ഹരീഷ്, നൗഫൽ അബ്ദുൽസലാം എന്നിവർക്ക്. 100 ദിനാറിെൻറ സെനിത്ത് 43 ഇഞ്ച് സ്മാർട്ട് എൽ.ഇ.ഡി ടി.വിയാണ് സമ്മാനം. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ രഞ്ജു ഹരീഷ് പാകിസ്താൻ ഉർദു സ്കൂൾ അധ്യാപികയാണ്. അക്കൗണ്ടൻറായ ഹരീഷ് കുമാർ ആണ് ഭർത്താവ്. മകൻ ദേവജ് ഹരീഷ്.
തിരുവനന്തപുരം സ്വദേശിയായ നൗഫൽ അബ്ദുൽ സലാം റാമിസിൽ പർച്ചേസ് സൂപ്പർവൈസറാണ്. റാമിസിൽ ഡിസൈനറായി ജോലി ചെയ്യുന്ന റുബീന നൗഫലാണ് ഭാര്യ. സഈദ, മുഹമ്മദ് നാഫിഹ് എന്നിവരാണ് മക്കൾ. 48 ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ ദിവസേന രണ്ട് വിജയികൾക്ക് 10 ദിനാറിെൻറ ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിച്ചിരുന്നു. സ്കോഡയുമായി ചേർന്നൊരുക്കിയ മത്സരത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ്, മെഗാമാർട്ട്, സെനിത്ത് എന്നിവരാണ് മറ്റ് സ്പോൺസർമാർ.

