26 വർഷത്തെ സ്നേഹവും പിന്തുണയും ഇനിയും തുടരാൻ ‘ഗൾഫ് മാധ്യമം’
text_fieldsമനാമ: കഴിഞ്ഞ 26 വർഷക്കാലമായി ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ ഭേദചിന്തയില്ലാതെ സമത്വത്തോടെ പ്രവർത്തിക്കുന്ന മലയാള പത്രമാധ്യമ സ്ഥാപനമാണ് ‘ഗൾഫ് മാധ്യമം’. പ്രവാസികളുടെ പ്രശ്നങ്ങൾ ഓരോന്നും സമൂഹത്തെ പ്രതിനിധീകരിച്ച് അവരിലൊരാളായി ചൂണ്ടിക്കാണിക്കുന്നതിൽ ഗൾഫ് മാധ്യമം എന്നും മുന്നിലുണ്ടാവാറുണ്ട്.
പ്രതിസന്ധിയിലകപ്പെടുന്ന പ്രവാസികൾക്ക് തുണയാകുന്നവരെയും പ്രചോദാത്മക പ്രവർത്തനങ്ങളിലേർപ്പെടുന്ന സാമൂഹിക പ്രവർത്തകരെയും സർഗാത്മകത പരിപോഷിപ്പിക്കാനാഗ്രഹിക്കുന്നവരെയും ഗൾഫ് മാധ്യമം ചേർത്തുപിടിച്ചിട്ടുണ്ട്. പ്രവാസികളുടെ നേട്ടങ്ങളും പ്രശസ്തികളും ഗൾഫ് മാധ്യമത്തിന്റെ കൂടെ സന്തോഷങ്ങളാണ്. അത് സമൂഹത്തെ അറിയിക്കേണ്ട ബാധ്യത സ്നേഹത്തോടെ ഉൾക്കൊള്ളുകയും ചെയ്ത പത്രമാണ് നിങ്ങളുടെ സ്വന്തം ‘ഗൾഫ് മാധ്യമം’.
പ്രവാസികളുടെ വെളിച്ചമായിതന്നെ ഒരുപാട് കാലം നിങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള പ്രതിബന്ധത ഞങ്ങളിലുണ്ട്. ഏതൊരു മാധ്യമ സ്ഥാപനത്തെയും പോലെ നിങ്ങൾ വായനക്കാരുടെ സഹകരണവും പിന്തുണയുമാണ് ഞങ്ങൾക്ക് മുന്നോട്ട് സഞ്ചരിക്കാനുള്ള പ്രചോദനം. നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിലേക്കെത്തിക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ ഈ വർഷത്തെ സർക്കുലേഷൻ കാമ്പയിന് തുടക്കമായിരിക്കയാണ്. മികച്ച പാക്കേജോടെയും നിരവധി സമ്മാനങ്ങളോടെയുമാണ് ഇത്തവണ കാമ്പയിൻ നിങ്ങളിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

