മെഗാ ഫെയർ നഗരിയിൽ സന്ദർശകരെ ആകർഷിച്ച് ഗൾഫ് മാധ്യമം സ്റ്റാൾ
text_fieldsഇന്ത്യൻ സ്കൂൾ മെഗാഫെയർ നഗരിയിലെ ഗൾഫ് മാധ്യമം സ്റ്റാൾ സന്ദർശിച്ച വിശിഷ്ടാതിഥികൾ
മനാമ: ഈസാ ടൗണിലെ ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ നഗരിയിൽ സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി ഗൾഫ് മാധ്യമം സ്റ്റാൾ തുറന്നു. ആദ്യ ദിവസം തന്നെ നിരവധി പേരാണ് സ്റ്റാൾ സന്ദർശിക്കാനെത്തിയത്. തത്സമയ ക്വിസ് മത്സരത്തിലൂടെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. സ്റ്റാളിൽനിന്ന് ലഭിക്കുന്ന ക്വിസ് മത്സര കൂപ്പൺ പൂരിപ്പിച്ച് ബോക്സിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ശരിയുത്തരം നൽകിയവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനം ലഭിക്കും. ഗൾഫ് മാധ്യമം പത്രത്തിെന്റയും കുടുംബം മാസികയുടെയും വരിക്കാരാകാനും ഇവിടെ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പത്രവും മാസികയും ഒരു വർഷത്തെ വരിക്കാരാകുന്നവർക്ക് ഏഴ് ദിനാർ ഡിസ്കൗണ്ടിനൊപ്പം ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 35 ദിനാർ നൽകി വരി ചേരുമ്പോൾ 10 ദിനാറിെന്റ ഷറഫ് ഡിജി വൗച്ചർ, ടൈറ്റൻ വാച്ച്, മീനുമിക്സ് പിക്നിക് സെറ്റ് എന്നിവയാണ് സമ്മാനം. ഗൾഫ് മാധ്യമം കലണ്ടറും സ്റ്റാളിൽ ലഭ്യമാണ്. വിജ്ഞാനത്തിനൊപ്പം സമ്മാനങ്ങളും നേടാൻ അവസരം ലഭിച്ചപ്പോൾ കാണികളും ആവേശഭരിതരായി. മെഗാഫെയർ നഗരിയിൽ മൂന്ന് ദിവസവും ഗൾഫ് മാധ്യമം സ്റ്റാൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.