Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരൊറ്റ പാട്ട് പാടൂ, താരമാകൂ; 'സിംഗ് ആന്‍റ് വിൻ' മത്സരം

text_fields
bookmark_border
വിജയിക്ക് ‘ബഹ്റൈൻ ബീറ്റ്സ്’ പരിപാടിയിൽ ഇഷ്ടതാരങ്ങൾക്കൊപ്പം പാട്ടുപാടാനും അവസരം
sing and win
cancel

മനാമ: ഒരൊറ്റ പാട്ട് പാടി ബഹ്റൈനിലെ പാട്ടുതാരമാകാൻ നിങ്ങൾക്കിതാ ഒരു അവസരം. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന സിംഗ് ആന്റ് വിൻ മത്സര വിജയിയെ ആകർഷക സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. അതിനെല്ലാം ഉപരിയായി പ്രശസ്തരായ മൂന്നു തലമുറകളിൽപെട്ട നിങ്ങളുടെ ഇഷ്ടഗായകരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. ജൂൺ 30ന് ‘ഗൾഫ്മാധ്യമം' ക്രൗൺ പ്ലാസയിലൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ പരിപാടിയി​ലെ ഒരു താരം നിങ്ങളായിരിക്കും. മത്സരത്തിൽ പ​​ങ്കെടുക്കാൻ ആകെ ചെയ്യേണ്ടത് ഇഷ്ടഗാനം, അത് മലയാളത്തിലോ ഹിന്ദിയിലോ തമിഴിലോ ആകട്ടെ, അതിന്റെ ഒരു ഭാഗം പാടി ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പേരും വയസ്സും സഹിതം 39741752 എന്ന നമ്പരിൽ വാട്ട്സാപ്പ് ചെയ്യുക മാത്രമാണ്. അവസാനതീയതി ജൂൺ 12.

16 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും അതിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. 2023 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇൻസ്ട്രുമെന്റ്സോ കരോക്കെയോ ഇല്ലാതെയാണ് പാടേണ്ടത്. ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികളുടെ വിഡിയോ 'മാധ്യമം' സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ് ലോഡ് ചെയ്യും. ജൂൺ 14 മുതൽ 21 വരെയാണ് വോട്ടിങ്. ഫൈനൽ മത്സരം ജൂൺ 23ന് ദാനമാളിൽ നടക്കും. പ്രശസ്ത വിധികർത്താക്കളായിരിക്കും ഫൈനലിലെ വിജയികളെ നിർണയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf madhyamam sing and win contest
Next Story