Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ നാളെ

text_fields
bookmark_border
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ നാളെ
cancel
camera_alt

ഡോ. അലക്സാണ്ടർ ജേക്കബ്, ആരതി 

സി. രാജരത്നം, മാജിക് ലിയോ, ഡോ. ശരീഫ് പൊവ്വൽ

മനാമ: മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ 'അടുത്തതെന്ത്' എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ 'റീസെറ്റ് യുവർ ഫ്യൂച്ചർ' നാളെ.

സ്കൂളുകൾ വഴിയുള്ള രജിസ്ട്രേഷൻ കാമ്പയിനിന്‍റെ ഭാഗമായി ന്യൂ ഹൊറൈസൺ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീശനും, ചെയർമാൻ ജോയ് മാത്യുവിനും രജിസ്ട്രേഷൻ ഫോം കൈമാറുന്നു

പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. നാളെ വൈകീട്ട് 4 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.

രജിസ്ട്രേഷൻ ഫോം ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.സജി ജേക്കബിന് ഗൾഫ്മാധ്യമം പ്രതിനിധികൾ കൈമാറുന്നു

വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് വെബിനാറിൽ സംവദിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്മെന്‍റ് എക്സ്പേർട്ടുമായ ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്‍റായ മാജിക് ലിയോ, ഇന്‍റർനാഷനൽ എജുക്കേഷനൽ വിദഗ്ദനും സിജി കരിയർ കൗൺസിലറുമായ ഡോ. ശരീഫ് പൊവ്വലും നിങ്ങൾക്ക് വേണ്ടി സംസാരിക്കാനെത്തും. രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ നൽകിയിട്ടുള്ള ലിങ്ക് (https://madhyamam.com/webtalk2026) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കേണ്ടതാണ്.

ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് രജിസ്ട്രേഷൻ ഫോം കൈമാറുന്നു, സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്​ലിന് രജിസ്ട്രേഷൻ ഫോം കൈമാറുന്നു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf madhyamam 'Reset Your Future' webinar tomorrow
Next Story