Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗൾഫ് മാധ്യമം' റെയ്നി നൈറ്റ്: കൈകോർത്ത് ലുലു ഗ്രൂപ്പും

text_fields
bookmark_border
ഗൾഫ് മാധ്യമം റെയ്നി നൈറ്റ്: കൈകോർത്ത് ലുലു ഗ്രൂപ്പും
cancel
Listen to this Article

മനാമ: ബഹ്റൈനിൽ കുളിർമഴയായി എത്തുന്ന 'റെയ്നി നൈറ്റ്' സംഗീതപരിപാടിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പും. മേയ് 27ന് ക്രൗൺ പ്ലാസ ഹോട്ടലിൽ അരങ്ങേറുന്ന സംഗീത രാവിനെ ഏറെ സന്തോഷത്തോടെയാണ് ലുലു ഏറ്റെടുത്തത്. കോവിഡാനന്തരമുള്ള പുതുലോകത്തേക്ക് ചുവടുവെക്കുന്ന ബഹ്റൈന് 'ഗൾഫ് മാധ്യമ'ത്തിന്റെ ഉപഹാരമായ റെയ്നി നൈറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പങ്കുവെച്ചു.

മനസ്സുകളിൽ നവോന്മേഷം പകർന്ന് പെയ്തിറങ്ങുന്ന സംഗീതമഴ ഏറെ നാളുകൾക്കുശേഷം മനോഹരമായൊരു ഗാനസന്ധ്യ ബഹ്റൈന് സമ്മാനിക്കും. രണ്ട് വർഷത്തെ മുരടിപ്പിൽനിന്ന് മോചനം നൽകുന്ന ഈ സംഗീതപരിപാടി കൂടുതൽ കരുത്തോടെയും ഉണർവോടെയും മുന്നോട്ട് കുതിക്കാൻ ഊർജംപകരുമെന്നും ജുസെർ രൂപവാല അഭിപ്രായപ്പെട്ടു. ഗായകരായ സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും മെന്‍റലിസ്റ്റ് ആദിയും ഒത്തുചേരുന്ന വേദി പ്രവാസി സമൂഹത്തിന് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക. ബഹ്റൈനിൽ എട്ട് ഹൈപർ മാർക്കറ്റുകളുമായി റീട്ടെയ്ൽ വിൽപനരംഗത്തെ അതികായരായ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം പരിപാടിയുടെ തിളക്കം വർധിപ്പിക്കുന്നതാണ്.

ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'റെ​യ്​​നി നൈ​റ്റ്​' സം​ഗീ​ത​നി​ശ​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ​യോ​ഗം

സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: ബഹ്റൈൻ പാർലമെന്‍റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീതനിശയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരിയായി സഈദ് റമദാൻ നദ്‌വിയെയും ചെയർമാനായി ജമാൽ ഇരിങ്ങലിനെയും ജനറൽ കൺവീനറായി അബ്ദുൽ ജലീലിനെയും തിരഞ്ഞെടുത്തു. സിജു ജോർജ്, ഷക്കീബ് വലിയപീടികക്കൽ എന്നിവരാണ് കൺവീനർമാർ. പ്രചാരണം, ടിക്കറ്റ്, റിസപ്ഷൻ, ട്രാൻസ്പോർട്ടേഷൻ, ഫുഡ് ആൻഡ് അക്കമഡേഷൻ, വെന്യൂ ഇൻചാർജ്, ഗെസ്റ്റ് മാനേജ്മെന്‍റ്, സ്റ്റേജ്, ലോജിസ്റ്റിക്, സ്റ്റാൾ തുടങ്ങിയ കമ്മിറ്റികളുടെ ചുമതലക്കാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

യൂനുസ് രാജ്, അഹമ്മദ് റഫീഖ്, എം.എം. സുബൈർ, സി.എം. മുഹമ്മദലി, എം. ബദറുദ്ദീൻ, അബ്ദുൽ ഹഖ്, വി.കെ. അനീസ്, ഇ.കെ. സലീം, സി. ഖാലിദ്, വി.പി. ഫാറൂഖ്, പി.പി. ജാസിർ, സാജിദ സലീം, ജാഫർ, നദീറാ ഷാജി, സമീർ ഹസൻ, വി.പി. നൗഷാദ്, സുഹൈൽ റഫീഖ്, മൊയ്തു, മുസ്തഫ, മുഹമ്മദ് മുഹിയിദ്ദീൻ, എ.എം. ഷാനവാസ്, മുഹമ്മദ് ഷാജി, ഷാനിബ്, ശരീഫ്, സമീറ നൗഷാദ്, സിറാജ് കിഴിപ്പള്ളിക്കര, കെ.പി. റിയാസ്, അജ്മൽ ഷറഫുദ്ദീൻ, ജമീല അബ്ദുറഹ്മാൻ, ലത്വീഫ് കടമേരി, മജീദ് തണൽ, ഷമീം, ജുനൈദ്, എം.എം. ഫൈസൽ, ബാസിം, ഇർഷാദ് അന്നാൻ, വി.എം. മുർഷാദ്, ഇജാസ് മൂഴിക്കൽ, നിയാസ് കണ്ണിയൻ, നൗമൽ, ഫസൽ റഹ്മാൻ, സജീബ്, ഷാഹുൽ, ജാബിർ, ഷൗക്കത്ത്, യൂനുസ് സലീം, അബ്ദുൽ ഖാദർ, ജലീൽ മല്ലപ്പള്ളി, അബ്ദുൽ ജലീൽ, ബഷീർ കാവിൽ, റിയാസുദ്ദീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Gulf Madhyamam’ Rainy Night with Lulu Group
Next Story