‘ഗൾഫ് മാധ്യമം’ മുന്നോട്ടുവെക്കുന്നത് വേറിട്ട വായന സംസ്കാരം
text_fieldsദൃശ്യമാധ്യമങ്ങൾ സാഹസികമായി നൽകുന്ന ചില വാർത്തകൾക്ക് അൽപായുസ്സുള്ള സവിശേഷ സാഹചര്യത്തിലാണ് നമുക്ക് ചുറ്റുമുള്ള മാധ്യമലോകം. അത് കൊണ്ടുതന്നെ പ്രേക്ഷകർ തികഞ്ഞ ആശങ്കയിലും അമ്പരപ്പിലുമാണ് ഓരോ വാർത്തക്കും കാതോർക്കുന്നത്. വാർത്തകൾ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാവേണ്ട വിശ്വാസ്യത ഇന്നൊരു വെല്ലുവിളിയാണ്. അറിഞ്ഞോ അറിയാതെയോ, ഞങ്ങൾ ആദ്യം എന്നമട്ടിൽ വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗൗരവസ്വഭാവമുള്ള അബദ്ധങ്ങൾ ഇന്നൊരു വാർത്ത പോലുമല്ല.
ഈ ഒരു ഘട്ടത്തിലാണ്, പ്രിന്റഡ് മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. ഒരുദിവസത്തെ വാർത്തകളറിയാൻ ഒന്നിലേറെ പത്രങ്ങളെ ആശ്രയിക്കേണ്ടതുണ്ട് എന്ന് സമ്മതിച്ചാൽപോലും ചില മാധ്യമങ്ങൾ ജീവിതചര്യയുടെ ഭാഗമായി ചേർത്തുനിർത്താൻ നിർബന്ധിതമാകാറുണ്ട്. അത്തരമൊരു പത്രമാണ് എനിക്ക് ‘ഗൾഫ് മാധ്യമം’. ഒരു പത്രത്തിന്റെ മുഖം എന്നത് അതിന്റെ മുഖപ്രസംഗങ്ങളാണ്. വിഷയങ്ങൾ ആഴത്തിൽ പഠിച്ചു ആധികാരികമായി തയാറാക്കിയ അത്തരം മുഖപ്രസംഗങ്ങൾ ഒരു നിധിപോലെ പുതിയ തലമുറക്കുവേണ്ടി സൂക്ഷിക്കാൻ പര്യാപ്തവുമാണ്.
പ്രവാസി വിഷയങ്ങൾ അറിയാൻ ആദ്യം വായനക്കാർ ആശ്രയിക്കുന്നതും ‘ഗൾഫ് മാധ്യമ’ത്തെയാണ് എന്നതും വസ്തുതയാണ്. പത്രവും അതിന്റെ വായനക്കാരും തമ്മിലുള്ള അപ്രഖ്യാപിത ബന്ധവും സ്നേഹവും കരുതലും ജാഗ്രതയും സുരക്ഷയും അടുത്തറിയണമെങ്കിൽ മാധ്യമത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മതി. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ ഇടങ്ങളിൽ വേറിട്ട ഇടപെടൽ നടത്തുമ്പോഴും, പാർശവത്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായി മാധ്യമം പൊതുസമൂഹത്തിന്റെ ഇടയിൽ തലയുയർത്തി നിൽക്കുന്നു എന്നത് ആശ്വാസകരമാണ്. ഗൾഫ് മാധ്യമത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

