‘ഗൾഫ് മാധ്യമം’ ഓണം ഫെസ്റ്റ്; വിജയികൾക്ക് സമ്മാനങ്ങൾ നൽകി
text_fieldsഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് എം.പിക്ക് ഗൾഫ് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ
ഇരിങ്ങൽ ഉപഹാരം നൽകുന്നു
മനാമ: ‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണം ഫെസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു റാംലി മാളിൽ നടന്ന ചടങ്ങിൽ ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് എം.പി മുഖ്യാതിഥിയായിരുന്നു.
ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല സ്വാഗതം ആശംസിച്ചു. ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷതവഹിച്ചു.
ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണം ഫെസ്റ്റിലെ വിജയികൾ സമ്മാനങ്ങളുമായി
ലുലു ഗ്രൂപ് ബഹ്റൈൻ റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ, കേവൽറാം ആൻഡ് സൺസ് പ്രീമിയം ഡിവിഷൻ ഹെഡ് ഫൈസൽ ശൈഖ്, യാക്കൂബി സ്റ്റോഴ്സ് സീനിയർ സെയിൽസ് എക്സിക്യൂട്ടിവ് ഡോളി ജോർജ്, ഓണം ഫെസ്റ്റ് 2024 ജനറൽ കൺവീനർ ജാഫർ പൂളക്കൽ, ഗൾഫ് മാധ്യമം ബഹ്റൈൻ മാർക്കറ്റിങ് മാനേജർ സക്കീബ് വി.എം എന്നിവർ സന്നിഹിതരായിരുന്നു.
മുഖ്യാതിഥി ഹസ്സൻ ഈദ് ബുഖാമ്മാസിന് ജമാൽ ഇരിങ്ങൽ മെമന്റോ കൈമാറി. ലുലു ഗ്രൂപ് റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ, കേവൽറാം ആൻഡ് സൺസ് പ്രീമിയം ഡിവിഷൻ ഹെഡ് ഫൈസൽ ശൈഖ്, യാക്കൂബി സ്റ്റോഴ്സ് സീനിയർ സെയിൽസ് എക്സിക്യൂട്ടിവ് ഡോളി ജോർജ്, അൽ റഹബൂത്ത് എയർകണ്ടീഷൻ മാനേജിങ് ഡയറക്ടർ ജിനു പൗലോസ് എന്നിവർ ഹസ്സൻ ഈദ് ബുഖാമ്മാസ് എം.പിയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

