ഗൾഫ് മാധ്യമം പ്രവാസലോകത്തിന്റെ ജിഹ്വ -പി.വി. രാധാകൃഷ്ണ പിള്ള
text_fieldsപി.വി. രാധാകൃഷ്ണ പിള്ള
മനാമ: പ്രവാസികളുടെ ശബ്ദമായ ഗൾഫ് മാധ്യമം പ്രസിദ്ധീകരണത്തിന്റെ 25ാം വർഷത്തിലേക്ക് കടന്നു എന്നത് പവിഴദ്വീപിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമാണെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള. ഗൾഫ് മാധ്യമം തുടങ്ങിയ നാൾ മുതൽ അതിലെ വാർത്തകൾ ഒന്നൊഴിയാതെ വായിക്കുകയും വിശകലനം നടത്തുകയും ചെയ്യാറുണ്ട്.
ഗൾഫ് മാധ്യമം നടത്തിയ എല്ലാ പരിപാടികളിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രവാസികളുടെ ജിഹ്വയാണ് ഈ പത്രം. മറ്റ് മുൻഗണനകളോ താൽപര്യങ്ങളോ ഇല്ലാതെ പ്രവാസികളുടെ ദുരിതങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാകാൻ ഗൾഫ് മാധ്യമത്തിന് എല്ലാക്കാലത്തും കഴിഞ്ഞിട്ടുണ്ട്. പ്രവാസികളെ സംബന്ധിക്കുന്ന ഏതൊരു വിഷയങ്ങളിലും ഇടപെടാനും പരിഹാരം കാണാനും പത്രമെന്നതിനുമപ്പുറം ഉത്സാഹം കാണിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തൊഴിൽപരമായും നിയമപരമായും പ്രവാസി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കാറുണ്ട്. മലയാളിയുടെ സംസ്കാരവും ഭാഷയും പ്രചരിപ്പിക്കാനും അത് സംരക്ഷിക്കാനും ഗൾഫ് മാധ്യമം കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയമാണ്. കക്ഷി രാഷ്ട്രീയ, ജാതി മത, വ്യത്യാസമില്ലാതെ ഗൾഫ് മാധ്യമം നടത്തുന്ന ഇടപെടലുകൾ പൊതുപ്രവർത്തന രംഗത്തുള്ള ഏവർക്കും മാതൃകയാണ്. പത്രം ഇനിയും ഉത്തരോത്തരം വികസിക്കട്ടെ എന്നാശംസിക്കുന്നു.
കേവലം നൂറു ഫിൽസിന് ഈ പത്രം എങ്ങനെ വരിക്കാർക്ക് വീടുകളിലെത്തിച്ചു നൽകാൻ കഴിയുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. ഗൾഫ് മാധ്യമത്തിന്റെ പ്രചാരം വർധിപ്പിക്കേണ്ടത് ഓരോ പ്രവാസിയുടേയും കടമയായി കാണുന്നു. സർക്കുലേഷൻ കാമ്പയിനിൽ പങ്കാളികളാകാനും എത്രയും വേഗം വരിക്കാരാകാനും എല്ലാ മലയാളികളോടും അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

