ഗൾഫ് മാധ്യമം പ്രവാസലോകത്തിന്റെ വഴികാട്ടി -മണിക്കുട്ടൻ കെ.ടി.എം
text_fieldsമനാമ: പ്രവാസികളുടെ ശബ്ദമായി ഗൾഫ് മാധ്യമം എത്തിയിട്ട് കാൽനൂറ്റാണ്ടാകുന്നു. ഈ കാലയളവിൽ ഗൾഫ് മലയാളികളുടെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും ദുരിതങ്ങളും പുറംലോകത്തെ അറിയിക്കാൻ മാധ്യമത്തിന് കഴിഞ്ഞെന്നുള്ളത് പ്രശംസനീയമായ കാര്യമാണ്. കോവിഡ് ദുരിതകാലങ്ങളിൽ സഹായിയായും വഴികാട്ടിയായും ഈ പത്രം നിലകൊണ്ടു. നാട്ടിലെ എല്ലാ വാർത്തകളും ചൂടാറാതെ പ്രവാസി മലയാളികളുടെ അടുത്തെത്തിക്കാൻ എന്നും ഗൾഫ് മാധ്യമത്തിനു സാധിച്ചിട്ടുണ്ട്.
നാട്ടിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് എന്നും ആശ്വാസമായിരുന്നു ഈ പത്രം. പവിഴദ്വീപിൽ 25 വർഷത്തിലേക്കു കടക്കുമ്പോൾ എല്ലാവിധ ആശംസകളും നേരുന്നു. ഇതോടൊപ്പം ഗൾഫ് സർക്കുലേഷൻ കാമ്പയിൻ പങ്കാളിയാകാനും എത്രയും വേഗം വരിക്കാരാകാനും എല്ലാ മലയാളികളോടും അഭ്യർഥിക്കുന്നു.

