ഗൾഫ് മാധ്യമം പ്രവാസികളുടെ നിത്യജീവിതത്തിന്റെ ഭാഗം –ഹബീബ് റഹ്മാൻ
text_fieldsഹബീബ് റഹ്മാൻ
മനാമ: ദശകങ്ങളായി പ്രവാസി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഗൾഫ് മാധ്യമമെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ. നാട്ടിലെ വാർത്തകളും വിവരങ്ങളുമറിയാൻ പ്രവാസികൾക്ക് ആകെയുള്ള ആശ്രയം ഗൾഫ് മാധ്യമമാണ്. വീട്ടിൽനിന്നും നാട്ടിൽനിന്നുമകന്ന് വർഷങ്ങളോളം ജീവിക്കുന്നവരാണ് ഓരോ പ്രവാസിയും. നാട്ടിലെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ എല്ലാ സംഗതികളും അതിന്റെ തനിമ ചോരാതെ എല്ലാ പ്രഭാതങ്ങളിലും പ്രവാസഭൂമിയിലും ലഭിക്കുന്നു എന്നത് പ്രവാസിയെ സംബന്ധിച്ചിടത്തോളം വളരെയേറെ ആശ്വാസകരമാണ്. നാട്ടിൽനിന്ന് അകലെയാണെന്ന തോന്നൽ പോലും അനുഭവിപ്പിക്കാതെ ആ ദൗത്യം ഗൾഫ് മാധ്യമം വളരെക്കാലമായി ഭംഗിയായി നിർവഹിച്ചുപോരുന്നു. വിമാനയാത്ര ദുരിതമായാലും ടിക്കറ്റ് ചാർജ് വർധനയായാലും ഏത് പ്രശ്നത്തിലും പ്രവാസികൾക്കൊപ്പമാണ് ഈ പത്രം. പത്രമെന്നതിനുമപ്പുറം സാമൂഹിക ഇടപെടലുകൾ നടത്തി അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിൽ പ്രവാസി സംഘടനകളോടൊപ്പം എന്നും ഗൾഫ് മാധ്യമമുണ്ട്.
കോവിഡ് ഉൾപ്പെടെ ദുരിതകാലങ്ങളിലും സഹായിയായും വഴികാട്ടിയായും ഈ പത്രം നിലകൊണ്ടു. നിയമപരമായും സാങ്കേതികമായുമെല്ലാം പ്രവാസി അറിയേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി റിപ്പോർട്ട് ചെയ്യാനും സാധിക്കുന്നു. പ്രവാസഭൂമിയിൽ പ്രസിദ്ധീകരണത്തിന്റെ 25ാം വർഷത്തിലേക്ക് പത്രം കടന്നു എന്നത് വളരെയേറെ സന്തോഷകരമാണ്. ഭാവിയിലും മികച്ച പ്രവർത്തനം നടത്താൻ ഗൾഫ് മാധ്യമത്തിന് സാധിക്കുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു. അതോടൊപ്പം ഗൾഫ് മാധ്യമത്തിന്റെ പ്രചാരം വർധിപ്പിക്കാനുള്ള കാമ്പയിനിൽ പങ്കാളികളാകാനും വരിക്കാരായി ചേരാനും എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

