Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗൾഫ്​ മാധ്യമം’...

‘ഗൾഫ്​ മാധ്യമം’ സാമൂഹിക  പ്രതിബദ്ധതയു​ള്ള പത്രം –ഉമ്മൻ ചാണ്ടി

text_fields
bookmark_border
‘ഗൾഫ്​ മാധ്യമം’ സാമൂഹിക  പ്രതിബദ്ധതയു​ള്ള പത്രം –ഉമ്മൻ ചാണ്ടി
cancel
camera_alt?????? ???????? ??????? ?????????? ????? ???????????? ????? ?????? ??????????????
മനാമ: ‘മാധ്യമം’ ദിനപത്രത്തിനും മീഡിയ വൺ ചാനലിനും മലയാളികളുടെ വാർത്താബോധത്തിൽ നിർണായക സ്​ഥാനമുണ്ടെന്ന്​ കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. മുഹറഖിലെ ‘ഗൾഫ്​ മാധ്യമം’ ഒാഫിസ്​ സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ്​ പ്രവാസികളുടെ വായന ശീലത്തിലെ അവിഭാജ്യ ഘടമാണ്​ ‘ഗൾഫ്​ മാധ്യമം’. നാടിനെ കുറിച്ചുള്ള ഒാരോ വാർത്തകൾക്കും സസൂക്ഷ്​മം കാതോർക്കുന്നവരാണ്​ ഗൾഫ്​ മലയാളികൾ. അവർക്കായി സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മാധ്യമ പ്രവർത്തനം നടത്താനാകുന്നു എന്നതാണ്​ ‘ഗൾഫ്​ മാധ്യമ’ത്തി​​െൻറ പ്രത്യേകത. യൂറോപ്യൻ പ്രവാസികളെപ്പോലെയല്ല ഗൾഫ്​ പ്രവാസികൾ. ഗൾഫിലുള്ളവർ നാട്ടിലേക്കുള്ള മടക്കം കാത്തിരിക്കുന്നവരാണ്​.അവർക്കൊപ്പം നിലകൊള്ളാൻ ‘ഗൾഫ്​ മാധ്യമ’ത്തിന്​ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ.​െഎ.സി.സി ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം, ഗ്ലോബൽ കമ്മിറ്റി ജന.സെക്രട്ടറി രാജു കല്ലുംപുറം തുടങ്ങിയവരും ഉമ്മൻചാണ്ടിയെ അനുഗമിച്ചിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam news
News Summary - gulf madhyamam-bahrain-gulf news
Next Story