ഗൾഫ് മാധ്യമം കലാസാംസ്കാരിക ജീവകാരുണ്യ രംഗത്തെ അഭിമാന പത്രം -ഫ്രാൻസിസ് കൈതാരത്ത്
text_fieldsഫ്രാൻസിസ് കൈതാരത്ത്
ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ കലാ സംസ്കാരിക ജീവകാരുണ്യ രംഗത്ത് വലിയ മുതൽക്കൂട്ടാണ് ഗൾഫ് മാധ്യമം എന്ന കാര്യം നിസ്സംശയം പറയാൻ സാധിക്കും. സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു രാജ്യമാണ് ബഹ്റൈൻ എന്ന പവിഴദ്വീപ്. മലയാളികൾക്ക് മാത്രം നൂറിലധികം സംഘടനകളുണ്ട് എന്നു പറയുമ്പോൾ ഇക്കാര്യത്തിന് മറ്റൊരു തെളിവും വേണ്ട. ഇത്രയധികം സംഘടനകൾ ഈ ചെറിയ രാജ്യത്ത് ശക്തമായി നിലനിൽക്കുന്നുവെങ്കിൽ അതിനൊരു സുപ്രധാന കാരണം ഗൾഫ് മാധ്യമം എന്ന ദിനപത്രം തന്നെയാണ്.
എല്ലാ സംഘടനകളുടേയും പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഈ പത്രം സ്തുത്യർഹമായ സേവനമാണ് നടത്തിവരുന്നത്. സമൂഹത്തിലെ നിരാശ്രയരും നിരാലംബരുമായ നിരവധി പേർക്ക് കൈത്താങ്ങാകാൻ ഗൾഫ് മാധ്യമം ദിനപത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ നന്മക്കു വേണ്ടിയുള്ള എത്ര ചെറിയ പ്രവർത്തനങ്ങളെയും അർഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഗൾഫ് മാധ്യമം പത്രത്തിന് കലാസാംസ്കാരിക പ്രവർത്തകർക്ക് വേണ്ടിയും പൊതുസേവകർക്കു വേണ്ടിയും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുകയാണ്. സിൽവർ ജൂബിലിയുടെ നിറവിലെത്തുമ്പോൾ ബഹ്റൈനിലെ മുഴുവൻ മലയാളികളും ഗൾഫ് മാധ്യമം പത്രത്തിന്റെ വരിക്കാരാകണം എന്ന് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

