‘ഗൾഫ് മാധ്യമം ബഹ്റൈൻ' കുട്ടികൾക്ക് എഴുതാനൊരിടം ഒരുക്കുന്നു
text_fieldsനമ്മുടെ കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗാത്മക കഴിവുകളെ പുറംലോകത്തെത്തിക്കാനൊരു അവസരമായാലോ...? ഈ അവധിക്കാലത്തെ കൂടുതൽ ഉണർവോടെയും ക്രിയാത്മകമായും നമുക്ക് വരവേൽക്കാം. കുട്ടികളിലെ ഇത്തരം കഴിവുകളെ പരിപോഷിപ്പിക്കേണ്ടതും അതിനായി പ്രതലങ്ങളൊരുക്കേണ്ടതും നമ്മുടെകൂടി ഉത്തരവാദിത്തമാണ്. ഈ അവസരത്തിൽ ബഹ്റൈനിലെ പ്രവാസി വിദ്യാർഥികൾക്ക് ‘ഗൾഫ് മാധ്യമം’ എഴുതാനൊരിടം ഒരുക്കുകയാണ്. നിങ്ങളിൽ പലരും ചിത്രരചന, ജലച്ചായം തുടങ്ങിയവയിൽ മികവ് പുലർത്തിയവരോ കഥ, കവിത, അനുഭവക്കുറിപ്പ് പോലുള്ളവയിൽ കഴിവ് തെളിയിച്ചവരോ അല്ലെങ്കിൽ അതിനായി ശ്രമിക്കുന്നവരോ ആവും.
അത്തരക്കാർക്കാണ് ഞങ്ങൾ അവസരം ഒരുക്കുന്നത്. നിങ്ങളുടെ സൃഷ്ടികളും കൂടെ നിങ്ങളുടെ ഒരു ഫോട്ടോയും + 973 3920 3865 എന്ന വാട്സ്ആപ് നമ്പറിലേക്കോ, bahrain@gulfmadhyamam.net എന്ന മെയിലിലേക്കോ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്നവ ‘ഗൾഫ് മാധ്യമം’ പത്രത്തിൽ പ്രത്യേകമായി ഒരുക്കുന്ന കോളത്തിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

