ഗൾഫ് മാധ്യമം-‘നോബ’റമദാൻ രുചി മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ‘ഗൾഫ് മാധ്യമം’ ‘നോബ സൂപ്പർമാർക്കറ്റു’മായി ചേർന്ന് നടത്തിയ റമദാൻ രുചി മത്സരത്തിൽ വിജയികളായവരുടെ പേരുവിവരം പ്രഖ്യാപിച്ചു. ക്രാബ് എഗ് കേക്ക് രൂപകൽപ്പന ചെയ്ത ജസ്ലീനയാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. സുമി നാസർ കൊട്ടാരത്തിൽ (ചിക്കൻ ഹണീബി) ആൻസി ആേൻാ (പൈനാപ്പിൾ നേന്ത്രപ്പഴം) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് എത്തിയത്. ചെഫ് നൗഷാദാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രോത്സാഹന സമ്മാനങ്ങൾ നേടിയ 10 പേരുടെ പേരുകൾ ചുവടെ: ലിസി സോളമൻ (കക്കയിറച്ചി തോടോടെ വരട്ടിയത്), സോന സജീഷ് (ചിക്കൻ മോമോസ്), സലീന റാഫി (കോഴിത്തലയണ), മുഹ്സിന സിറാജ് മാട്ടൂൽ (ഫ്ലവർപോട്ട്), ദീപ്തി പ്രശാന്ത് (ആട്ട, ഇൗത്തപ്പഴം ഡ്രൈ ഫ്രൂട്ട് കേക്ക്), റജില നസീർ (ബ്രഡ് കോൺ), മുഹ്സിന അബ്ദുൽ മജീദ് (ബ്രഡ് പോക്കറ്റ്സ്), നൂർജഹാൻ (വൈറ്റ് സോസ് സാൻഡ്വിച്ച്), ആബിദ സഗീർ (മത്തങ്ങ പച്ച മഞ്ഞൾ ഹൽവ), അഞ്ജു മീനേഷ് (മട്ടൺ രസം), ബ്ലെയ്സി ബിജോയ് ബുദയ്യ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
