പ്രവാസി സംഘടനകളെ പ്രോത്സാഹിപ്പിച്ച ഗൾഫ് മാധ്യമം - നജീബ് കടലായി
text_fieldsപ്രവാസ ഭൂമിയിൽ ഗൾഫ് മാധ്യമം 25 വർഷം പൂർത്തിയാക്കുന്നുവെന്നത് അഭിമാനകരമാണ്. ഗൾഫ് മാധ്യമത്തിന്റെ പവിഴദ്വീപിലെ വളർച്ച പെട്ടെന്നായിരുന്നു. തുടക്കമിട്ട നാൾ മുതൽ പ്രവാസികളുടെ മുഖപത്രമെന്ന നിലയിൽ അഭിമാനാർഹമായ സ്ഥാനം കൈവരിക്കാൻ ഗൾഫ് മാധ്യമത്തിനായി. ഈ പത്രത്തിന്റെ വളർച്ച, പ്രവാസി സംഘടനകൾക്കു വളരെയേറെ സഹായകമായി. അത്ര മാത്രമാണ് പ്രവാസി സംഘടനകളെ ഈ പത്രം സഹായിച്ചിട്ടുള്ളത്. അവരുടെ ചെറുതും വലുതുമായ പ്രവർത്തനങ്ങൾക്ക് ഗൾഫ് മാധ്യമത്തിന്റെ താളുകളിലെന്നും ഇടമുണ്ടായിരുന്നു. ആ തണലിലാണ് ഈ സംഘടനകളെല്ലാം അഭിവൃദ്ധിപ്പെട്ടതെന്നും പറഞ്ഞാൽ അതിശയോക്തിയില്ല.
പ്രവാസികളുടെ വിഷയങ്ങളും പ്രശ്നങ്ങളും പരിഹരിക്കുക, അവർക്ക് താങ്ങും തണലുമായി നിൽക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവാസി സംഘടനകൾ രൂപമെടുത്തത്. ഇത്തരത്തിലുള്ള നിരവധിയായ സംഘടനകളും കൂട്ടായ്മകളും ചിട്ടയോടെ പ്രവർത്തിക്കുന്നുവെന്നത് ബഹ്റൈന്റെ പ്രത്യേകതയാണ്. ഈ സംഘടനാപ്രവർത്തനം പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
നജീബ് കടലായി (എം.ഡി, സുബി ഹോംസ്)
നാട്ടിൽനിന്ന് വേറിട്ട് ജീവിക്കേണ്ടിവരുന്ന പ്രവാസികളുടെ മാനസിക സംഘർഷങ്ങൾ ഒരു പരിധിവരെ കുറക്കുന്നത് ഈ സംഘടനാപ്രവർത്തനവും സാഹിത്യ, സാംസ്കാരിക പ്രവർത്തനവുമാണ്. സംഘടനകളുടെ പ്രവർത്തനം ജനമറിഞ്ഞത് ഗൾഫ്മാധ്യമത്തിന്റെ താളുകളിലൂടെയായിരുന്നു.
കലാകാരന്മാരെയും എഴുത്തുകാരെയും ഗൾഫ് മാധ്യമമെന്നും പ്രോത്സാഹിപ്പിച്ചു. അവർക്കായി പ്രത്യേക പംക്തി തന്നെ തുടങ്ങുകയുണ്ടായി. സാംസ്കാരികപരവും ജീവകാരുണ്യപരവും കലാപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും അർഹമായ അംഗീകാരം നൽകി ഈ പത്രം കൂടെനിന്നു. ഇപ്പോഴും കൂടെ നിൽക്കുന്നു. കാൽനൂറ്റാണ്ടിന്റെ ശോഭയുമായി നിൽക്കുന്ന ഗൾഫ് മാധ്യമത്തിന് ഹൃദയപക്ഷത്തുനിന്നുള്ള ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

