ഉച്ചസമയത്തെ പുറംപണി നിരോധനം പ്രാബല്യത്തില്‍ വന്നു
text_fieldsമനാമ: ഉച്ചനേരത്ത് പുറംപണി നിരോധിച്ചുകൊണ്ടുള്ള ഗവൺമെൻറിെൻറ നിരോധനം നിലവിൽ വന്നു. ഉച്ച മുതൽ വൈകുേന്നരം നാലുമണിവരെയുള്ള സമയത്താണ് ഇത് ബാധകം. നിയമം ലംഘിക്കപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയാൽ കർശനമായ നടപടി ഉണ്ടാകുമെന്നാണ് ഗവൺമെൻറിെൻറ മുന്നറിയിപ്പ്. തൊഴിൽ വകുപ്പ് നിയമം 36/2012 ലെ 192-ആം വകുപ്പ് അനുസരിച്ച്, വേനൽക്കാലത്ത് മധ്യാഹ്ന സമയത്ത് പൊതുസ്ഥലത്ത് തൊഴിൽ ചെയ്യിച്ചാൽ മൂന്നു മാസം വരെ തടവ് കൂടാതെ, അല്ലെങ്കിൽ 500 നും 1,000 നും ഇടയ്ക്കുള്ള പിഴയോ ലഭിക്കും.
ആഗസ്ത് 31 വരെ ഇത് തുടരും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് പൊതുസ്ഥലങ്ങളിലായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിലക്കിയിരിക്കുന്നത്. എല്ലാ വർഷവും ഇൗ നിരോധനം വേനൽ അവധിക്കാലത്ത് പ്രഖ്യാപിക്കപ്പെടുന്നുണ്ട്. ആഗസ്ത് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് ചൂട് വർധിച്ചിരിക്കുകയാണ്. ഉച്ച സമയത്ത് ചൂടിെൻറ കാഠിന്യം കാരണം റോഡുകളിലും തിരക്ക് വളരെ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
