കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി

22:27 PM
13/08/2019
മനാമ: കോഴിക്കോട് സ്വദേശിയായ പ്രവാസി ബഹ്റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായത്. കോഴിക്കോട് ഉള്ള്യേരി നാറാത്ത് നരിക്കുഴിത്താനം അബ്ദുൽ റസാഖ് (52)ആണ് ഇന്നലെ രാവിലെ10 ഒാടെ മരിച്ചത്.

ഇദ്ദേഹം ഇന്നലെ സുഹൃത്തിനൊപ്പം കഫ്റ്റീരിയയിൽ ചായകുടിച്ചശേഷം പുറത്തിറങ്ങവെയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിൽ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ഇദ്ദേഹം ബഹ്റൈൻ പ്രവാസിയാണ്. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.
 
Loading...
COMMENTS