ഗൾഫ് കപ്പ് സെമിഫൈനൽ : ബഹ്റൈൻ^ഒമാൻ പോരാട്ടം ഇന്ന്
text_fieldsമനാമ: 23ാം ഗൾഫ്കപ്പിെൻറ സെമിഫൈനൽ മത്സര വേദിയായ കുവൈത്തിലെ ജാബര്‍ അല്‍അഹമ്മദ് ഇൻറര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ബഹ്റൈൻ ഫുട്ബോൾ ദേശീയ ടീം ഇന്ന് ഒമാനെ നേരിടും. ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനത്തുള്ള ബഹ്റൈൻ അഞ്ച് പോയിൻറുകളുമായി ആത്മവിശ്വാസത്തോടെയാണ് പടക്കിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇറാഖിനോട് സമനില പാലിച്ചുകൊണ്ടായിരുന്നു ഗൾഫ് കപ്പിലേക്കുള്ള ബഹ്റൈെൻറ അരങ്ങേറ്റം. അടുത്ത മത്സരത്തിൽ യമനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചും കരുത്ത് അടയാളപ്പെടുത്തി.
തുടർന്ന് നിലവിലെ ചാമ്പ്യൻമാരായ ഖത്തറിനോടായിരുന്നു സെമിഫൈനൽ യോഗ്യതക്കായുള്ള മത്സരം. വീറും വാശിയുമുള്ള മത്സരത്തിൽ ഹസൻ ഖാലിദ് പെനാൽറ്റിയിലൂടെയാണ് ഖത്തറിന് ഗോൾ ലഭിച്ചെങ്കിലും അലി മദൻ നേടിയ ഗോൾ ബഹ്റൈന്‍ പിടിവള്ളിയായി. പിന്നീട് സമനിലയിൽ ഖത്തറിനെ കുരുക്കുകയും ബഹ്റൈൻ സെമിയിലേക്കുള്ള യോഗ്യത നേടുകയും ചെയ്തു. ഖത്തറാകെട്ട സെമിയിൽ നിന്നും പുറത്തുപോകുകയും ചെയ്തു.
രാജ്യത്തിെൻറ കായികപ്രേമികളുടെ ആവേശം ആകാശം മുെട്ട ഉയർന്നതിനും കുവൈത്തിലെ മത്സര വേദി സാക്ഷ്യം വഹിച്ചു. ബഹ്റൈനിൽ നിന്നുള്ള ആരാധകർ 10 ബസുകളിലായി മണിക്കൂറുകളോളം യാത്ര ചെയ്ത് മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ഇന്നത്തെ കളി കാണാൻ 11 ഫ്ലൈയിറ്റിലാണ് ബഹ്റൈനിൽ നിന്നും കായികപ്രേമികൾ കുവൈത്തിലേക്ക് പോകുക. ആവേശം പ്രതിഫലിക്കുന്ന മത്സരത്തിൽ അനുകൂല ഘടകങ്ങൾ ഏറെയാണന്നത് ബഹ്റൈൻ ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒാരോ ടീം അംഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
