കോവിഡ് പ്രതിരോധം: സിഞ്ച്, ഗുദൈബിയ പ്രദേശങ്ങള്‍ ശുചീകരിച്ചു
text_fieldsമനാമ: സിഞ്ച്, ഗുദൈബിയ പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിപുലമായ രീതിയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 50 സന്നദ്ധസേവകര്‍ പങ്കാളികളായി.ആരോഗ്യ മന്ത്രാലയം, കാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്. നഈം യൂത്ത് വളൻറിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്.
സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പരിശോധിക്കുകയും സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു.വഴിയാത്രക്കാര്‍ക്കും കടയിലുള്ളവര്‍ക്കും ബോധവത്കരണ ലഘുലേഖകള്‍ കൈമാറുകയും ചെയ്തു. കാപിറ്റല്‍ ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് വിഭാഗവുമായി ചേര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ വ്യക്തമാക്കി.അദ്ലിയ, ജിദാലി, ജുഫൈര്‍, ഉമ്മുല്‍ ഹസം എന്നീ പ്രദേശങ്ങളില്‍ നേരത്തേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

