ഗൾഫ് ബിസിനസ് അവാർഡ്; ‘ടെക്നോളജി കമ്പനി ഓഫ് ദി ഇയർ' പുരസ്കാരം സ്വന്തമാക്കി എസ്.ടി.സി ബഹ്റൈൻ
text_fieldsമനാമ: രാജ്യത്തെ പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ എസ്.ടി.സി ബഹ്റൈന് വാർഷിക 'ഗൾഫ് ബിസിനസ് അവാർഡിൽ' 'ടെക്നോളജി കമ്പനി ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ കമ്പനി നടത്തുന്ന തുടർച്ചയായ നിക്ഷേപങ്ങളും മികച്ച സേവനങ്ങളും മുൻനിർത്തിയാണ് ഈ അംഗീകാരം. വെറുമൊരു നെറ്റ്‌വർക്ക് പ്രൊവൈഡർ എന്ന നിലയിൽ നിന്ന് വിപുലമായ ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയായി എസ്.ടി.സി ബഹ്റൈൻ വളർന്നതിന്റെ തെളിവാണ് ഈ അവാർഡെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ ഖാലിദ് അൽ ഉസൈമി പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ വിപണികളുമായി ബഹ്റൈന്റെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി സബ്‌മറൈൻ കേബിൾ പദ്ധതി, നെക്സ്റ്റ് ജനറേഷൻ ഡാറ്റാ സെന്റർ പാർക്ക് എന്നിവയിൽ കമ്പനി തന്ത്രപ്രധാനമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ, അന്താരാഷ്ട്ര യാത്രക്കാർക്കായി ലൈഫ് ടൈം ഇ-സിം സൗകര്യമൊരുക്കുന്ന 'റോവ' എന്ന ആപ്പും കമ്പനി അവതരിപ്പിച്ചിരുന്നു. ഫിൻടെക് മേഖലയിൽ 'എസ്.ടി.സി പേ ' വഴി 60-ലധികം രാജ്യങ്ങളിലേക്ക് ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ, പേപാൽ ഇന്റഗ്രേഷൻ, മാസ്റ്റർകാർഡ് പ്രീപെയ്ഡ് കാർഡുകൾ, വേജ് പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയ സേവനങ്ങളും കമ്പനി നൽകിവരുന്നു. ഇൻഫ്രാസ്ട്രക്ചറും ഡിജിറ്റൽ സേവനങ്ങളും സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് ബഹ്റൈനിലെ ഡിജിറ്റൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് എസ്.ടി.സി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

