ഗൾഫ് ആർട്സ് സിമ്പോസിയം എക്സിബിഷൻ; 17 രാജ്യങ്ങളിൽനിന്നുള്ള 160 കലാകാരന്മാർ പങ്കെടുത്തു
text_fieldsഗൾഫ് ആർട്സ് സിമ്പോസിയം പ്രദർശനം പാർലമെന്റ് അധ്യക്ഷൻ അഹ്മദ് സൽമാൻ അൽ മുസല്ലം വീക്ഷിക്കുന്നു
മനാമ: കാഴ്ചക്കാർക്ക് പുതുമനിറഞ്ഞ കലാനുഭവങ്ങൾ സമ്മാനിച്ച് ഗൾഫ് ആർട്സ് സിമ്പോസിയം പ്രദർശനം. പാർലമെന്റ് അധ്യക്ഷൻ അഹ്മദ് സൽമാൻ അൽ മുസല്ലം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
പാർലമെന്റംഗം ജലാൽ കാദിം അൽ മഹ്ഫൂദിന്റെ രക്ഷാധികാരത്തിൽ ബഹ്റൈൻ കണ്ടംപററി ആർട്സ് അസോസിയേഷനാണ് എക്സിബിഷൻ ഒരുക്കിയിട്ടുള്ളത്. ബഹ്റൈനെ കൂടാതെ അറബ്, ജി.സി.സി അടക്കമുള്ള 17 രാജ്യങ്ങളിൽനിന്നുള്ള 160 കലാകാരന്മാരാണ് ഇതിൽ അണിനിരക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ കലാമേഖലയിൽ ബഹ്റൈന് മികവ് പുലർത്താൻ ഇതേവരെ സാധിച്ചിട്ടുണ്ട്. ബഹ്റൈനിലുള്ള കലാകാരന്മാരെ വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാരുമായി ബന്ധിപ്പിക്കാനും അവരുടെ ആശയങ്ങൾ പരസ്പരം കൈമാറാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജലാൽ കാദിം അൽ മഹ്മൂദ് വ്യക്തമാക്കി.
53 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ അസോസിയേഷന് ബഹ്റൈന് അകത്തും പുറത്തും കലാരംഗത്ത് ശോഭയാർന്ന അടയാളപ്പെടുത്തലുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ഇത്തരമൊരു പരിപാടിയിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുള്ളതായി പാർലമെന്റ് അധ്യക്ഷൻ അഹ്മദ് സൽമാൻ അൽ മുസല്ലം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.