കഴിഞ്ഞ നവംബറിൽ ‘ഗൾഫ് എയറി’ന് പ്രവർത്തന മികവ്
text_fieldsമനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനി ‘ഗൾഫ് എയർ’ കഴിഞ്ഞ നവംബറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുവെന്ന് അധികാരികൾ. നവംബറിൽ 603,351 യാത്രക്കാരെ വഹിക്കുകയും 4,376 സർവിസുകൾ നടത്തുകയും ചെയ്തു. മാനേജ്മെന്റിലെ കാര്യക്ഷമതയും സ്ഥിരമായ യാത്ര ആവശ്യകതയും വ്യക്തമാക്കിക്കൊണ്ട് പാസഞ്ചർ ലോഡ് ഫാക്ടർ 87 ശതമാനമായി കമ്പനി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമായ വളർച്ചയാണ് ദൃശ്യമാകുന്നത്. 2024 നവംബറിൽ 474,917 ആയിരുന്ന യാത്രക്കാരുടെ എണ്ണം 27 ശതമാനം വർധിച്ചാണ് ഈ വർഷം 603,351ൽ എത്തിയത്. സർവിസുകളുടെ എണ്ണം 3,996ൽനിന്ന് 10 ശതമാനം വർധിച്ച് 4,376ൽ എത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

