Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദമാമിൽനിന്നും ഗൾഫ് എയർ...

ദമാമിൽനിന്നും ഗൾഫ് എയർ കേരളത്തിലേക്കും സർവിസ് ആരംഭിക്കുക -ബഹ്‌റൈൻ പ്രതിഭ

text_fields
bookmark_border
ദമാമിൽനിന്നും ഗൾഫ് എയർ കേരളത്തിലേക്കും സർവിസ് ആരംഭിക്കുക -ബഹ്‌റൈൻ പ്രതിഭ
cancel

മനാമ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കാരണം ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ബഹ്‌റൈനിൽ ഉള്ള പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് നടങ്ങാൻ നിലവിൽ ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ മാത്രമാണ് ആശ്രയം.

ദമാമിൽ നിന്നും ഗൾഫ് എയർ വിമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ കേരളത്തിലേക്ക് ഒരു സർവീസ് പോലും നടത്താത്ത സാഹചര്യമാണുള്ളത്. നൂറുകണക്കിന് പേർ ദിനംപ്രതി യാത്രചെയ്യുന്ന കേരളത്തിലെ ഗൾഫ് എയർ സാധാരണ സർവീസ് നടത്താറുള്ള കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് നിലവിലെ സാഹചര്യത്തിൽ സർവീസുകൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ഗൾഫ് എയർ അധികൃതരോടും ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയോടും ഇ മെയിൽ വഴി അഭ്യർത്ഥിച്ചു.

ആയിരക്കണക്കിന് മലയാളികൾക്ക് സഹായകമാകുന്ന ഈ ആവശ്യം അധികൃതർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി.കെ സുലേഷും പ്രസിഡന്‍റ് കെ.വി മഹേഷും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf airBahrain NewsBahrain PratibhaGulf Airways
News Summary - Gulf Air to start service from Dammam to Kerala - Bahrain Pratibha
Next Story