Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർവിസുകൾ ദമ്മാം...

സർവിസുകൾ ദമ്മാം വിമാനത്താവളം വഴി വിപുലീകരിച്ച് ഗൾഫ് എയർ

text_fields
bookmark_border
സർവിസുകൾ ദമ്മാം വിമാനത്താവളം വഴി വിപുലീകരിച്ച് ഗൾഫ് എയർ
cancel

മനാമ: ബഹ്‌റൈനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഗൾഫ് എയർ തങ്ങളുടെ താൽക്കാലിക വിമാന സർവിസുകൾ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിപുലീകരിച്ചു. മാർച്ച് 16ലേക്കുള്ള ബുക്കിങ്ങുകൾ ഇപ്പോൾ ലഭ്യമാണ്.

ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കാണ് നിലവിൽ ബുക്കിങ് സ്വീകരിക്കുന്നത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ഉറപ്പായ ബുക്കിങ് ഉള്ള യാത്രക്കാർക്കായി ബഹ്‌റൈനും ദമ്മാമിനുമിടയിൽ ഗൾഫ് എയർ പ്രത്യേക ഗതാഗത സൗകര്യം ഒരുക്കും. സൗദി അറേബ്യയിലേക്കുള്ള ട്രാൻസിറ്റ് വിസ നടപടികളിൽ വിമാനക്കമ്പനി യാത്രക്കാരെ സഹായിക്കും. അല്ലെങ്കിൽ യാത്രക്കാർക്ക് സ്വന്തം നിലയിൽ നിയമപരമായ വിസ ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഗൾഫ് എയർ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ബഹ്‌റൈൻ സിവിൽ ഏവിയേഷൻ കാര്യാലയത്തിന്‍റെ സുരക്ഷ അനുമതി ലഭിക്കുന്നത് വരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സാധാരണ സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്. വ്യോമപാത സുരക്ഷിതമായി തുറക്കുന്ന മുറയ്ക്ക് മാത്രമേ സാധാരണ ഷെഡ്യൂളുകൾ പുനരാരംഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഗൾഫ് എയർ വെബ്സൈറ്റ് പരിശോധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf airHamad International airportInternational flight passengersbahrain news malayalam
News Summary - Gulf Air expands services via Dammam Airport
Next Story