Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾഫ് എയർ കൈവരിച്ച...

ഗൾഫ് എയർ കൈവരിച്ച നേട്ടങ്ങൾ പ്രശംസനീയം –കിരീടാവകാശി

text_fields
bookmark_border
ഗൾഫ് എയർ കൈവരിച്ച നേട്ടങ്ങൾ പ്രശംസനീയം –കിരീടാവകാശി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ മ​ന്ത്രി സാ​യി​ദ് ആ​ർ. അ​ൽ​സ​യാ​നി​ക്കും സം​ഘ​ത്തി​നു​മൊ​പ്പം 

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ വ്യ​വ​സാ​യ, വാ​ണി​ജ്യ, ടൂ​റി​സം മ​ന്ത്രി​യും ഗ​ൾ​ഫ് എ​യ​ർ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സാ​യി​ദ് ആ​ർ. അ​ൽ​സാ​യാ​നി​യു​മാ​യി ഗു​ദൈ​ബി​യ പാ​ല​സി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഹ​മ​ദ്​ രാ​ജാ​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജ്യ​ത്തി​െൻറ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ൽ ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം കി​രീ​ടാ​വ​കാ​ശി ഉൗ​ന്നി​പ്പ​റ​ഞ്ഞു.

70 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ രാ​ജ്യ​ത്തെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക​മാ​യും അ​ന്ത​ർ​ദ്ദേ​ശീ​യ​മാ​യും രാ​ജ്യ​ത്തി​െൻറ ഗ​താ​ഗ​ത, വ്യോ​മ സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലു​ള്ള പ​ങ്കി​നെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

എ​യ​ർ​ലൈ​ൻ സ്ഥാ​പി​ത​മാ​യ​തി​െൻറ 70ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കി​രീ​ടാ​വ​കാ​ശി​ക്ക്​ വി​മാ​ന​ത്തി​​െൻറ മാ​തൃ​ക സ​മ്മാ​നി​ച്ചു.

ഗ​ൾ​ഫ്​ എ​യ​റി​െൻറ സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും കൂ​ടു​ത​ൽ ​െമ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചെ​യ​ർ​മാ​െൻറ​യും ബോ​ർ​ഡ് ഡ​യ​റ​ക്​​ട​ർ​മാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf AirBahrain Crown Prince
News Summary - Gulf Air Achievements Commendable - Crown Prince
Next Story